നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചട്ടം ലംഘിക്കുമെന്ന ജലീലിന്റെ വെല്ലുവിളി ഭരണഘടനാ ലംഘനം: മുല്ലപ്പള്ളി

    ചട്ടം ലംഘിക്കുമെന്ന ജലീലിന്റെ വെല്ലുവിളി ഭരണഘടനാ ലംഘനം: മുല്ലപ്പള്ളി

    "തോറ്റ കുട്ടികളെ ജയിപ്പിച്ചതിലൂടെ മന്ത്രി വിദ്യാഭ്യാസ മേഖലയുടെ അന്തസ്സും നിലവാരവും തകര്‍ത്തു."

    മുല്ലപ്പള്ളി രാമചന്ദ്രൻ

    മുല്ലപ്പള്ളി രാമചന്ദ്രൻ

    • Share this:
      തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
      മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രസ്താവന  നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

      മാര്‍ക്ക് ദാനത്തില്‍ തെളിവു സഹിതം പിടിക്കപ്പെട്ടപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രി ജലീലിന്റെ പാഴ്ശ്രമങ്ങളാണിതെല്ലാം. ജലീലിന് മന്ത്രിക്കസേരയില്‍ തുടാന്‍ യോഗ്യതയില്ല. തോറ്റ കുട്ടികളെ ജയിപ്പിച്ചതിലൂടെ മന്ത്രി വിദ്യാഭ്യാസ മേഖലയുടെ അന്തസ്സും നിലവാരവും തകര്‍ത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.

      Also Read ചട്ടം ഇനിയും ലംഘിക്കുമെന്ന ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം: ചെന്നിത്തല

      First published:
      )}