• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ രാഹുല്‍ 29-ന് കൊച്ചിയിലെത്തും

News18 Malayalam
Updated: January 9, 2019, 7:24 PM IST
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ രാഹുല്‍ 29-ന് കൊച്ചിയിലെത്തും
  • Share this:
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.പി.സി.സി തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ഈമാസം 29ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ നിലനില്‍പ് തന്നെ നിര്‍ണയിക്കുന്നതാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് പുന:സംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ മാസം പതിനഞ്ചിനകം പ്രഖ്യാപനമുണ്ടാകും. പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തിയുള്ള സമീപനമാണ് പുന:സംഘടനയില്‍ സ്വീകരിക്കുക. എഴുപത് ശതമാനത്തിലധികം ബൂത്തുകള്‍ പുന:സംഘടിപ്പിച്ചു. ബാക്കി ബൂത്തുകള്‍ ഉടന്‍ പുനഃസംഘടിപ്പിക്കും. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ നടപ്പിലാക്കും. അടുത്ത മാസം മൂന്ന് മുതല്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര തുടങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also Read ആരാണ് KPCC ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ അനില്‍ ആന്റണി?

ഈ മാസം 29 ന് ബൂത്ത് അധ്യക്ഷന്‍മാരുടെ യോഗം കൊച്ചിയില്‍ ചേരും. ആ യോഗത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നും മുല്ലപ്പള്ളി അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗവും കെപിസിസി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗവും ജനുവരി 11 ന് ഇന്ദിരാഭവനില്‍ ചേരും. രാവിലെ 9.00ന് ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗം, 11 മണിക്ക് ജനറല്‍ ബോഡി യോഗം, ഉച്ചയ്ക്ക് 2.30ന് ലോക്‌സഭാ മണ്ഡലങ്ങളുടെ ചാര്‍ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ചേരുമെന്ന് മുല്ലപ്പള്ളി അറിയിച്ചു.

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ ആന്റണിയെ നിയോഗിച്ചെന്നും മുല്ലപ്പള്ളി അറിയിച്ചു. നവമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്നതിന് പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി ശശി തരൂര്‍ എം.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...