തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കെ.പി.ശശികലയ്ക്കെതിരെ നടപടി എടുക്കാതെ ഇരുമുടികെട്ടുമായി ശബരിമലയില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത് സി.പി.എമ്മും സംഘപരിവാര്‍ ശക്തികളും തമ്മിലുള്ള രഹസ്യധാരണയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
അറസ്റ്റിലൂടെ ശശികലയെ മഹത്വവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ.് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിജയദശമിക്കും മണ്ഡലകാല ആരംഭമായ വൃശ്ചിക ഒന്നിനും ഹര്‍ത്താല്‍ നടത്തിയ ഹിന്ദുത്വശക്തികളുടേത് കപടഭക്തിയാണ്. ഹാര്‍ത്താലിന്റെ ദുരിതം അനുഭവിക്കുന്നത് അയ്യപ്പഭക്തരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അയോദ്ധ്യ പോലെ ശബരിമല വിഷയത്തെ ഹൈന്ദവ ശക്തികളുടെ ഏകീകരണത്തിനുള്ള ദേശീയ അജണ്ടയാക്കി മാറ്റാനാണ് സംഘപരിവാര്‍ ശക്തികളുടെ നീക്കം. ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ ഹിന്ദുത്വശക്തികള്‍ നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.