• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നസീറിനെ ആക്രമിച്ചത് TP ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ': മുല്ലപ്പള്ളി

'നസീറിനെ ആക്രമിച്ചത് TP ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ': മുല്ലപ്പള്ളി

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് ഇന്നലെയാണ് വെട്ടേറ്റത്

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
    കോഴിക്കോട്: സി.ഒ.ടി നസീറിനെ ആക്രമിച്ചത് ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നസീറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. മൃഗീയ ആക്രമണങ്ങൾ സമൂഹം അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

    ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് ഇന്നലെയാണ് വെട്ടേറ്റത്. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ ആക്രമിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെ കായ്യത്ത് റോഡില്‍ വച്ച് ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു.

    Also read: ആക്രമിച്ചത് മൂന്നംഗ സംഘമെന്ന് സി.ഒ.റ്റി നസീര്‍; പി.ജയരാജന്റെ അറിവോടെയെന്ന് കെ. മുരളീധരന്‍
    First published: