നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് അതീവ ഗൗരവതരം: മുല്ലപ്പള്ളി

    പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് അതീവ ഗൗരവതരം: മുല്ലപ്പള്ളി

    സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മുല്ലപ്പള്ളി

    മുല്ലപ്പള്ളി രാമചന്ദ്രൻ

    മുല്ലപ്പള്ളി രാമചന്ദ്രൻ

    • Share this:
      കൊച്ചി: തൃക്കാക്കരയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിയാദ് സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് അതീവ ഗൗരവത്തോടെ കാണണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

      പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട അയ്യനാട് ബാങ്കിലെ ഡയറക്ടർ ബോർഡംഗം സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ വിഎ സിയാദിന്റെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നതോടെയാണ് സംഭവം വീണ്ടും വിവാദമാകുന്നത്. ആത്മഹത്യയ്ക്ക് ഉത്തരവാദി കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും രണ്ട് സിപിഎം നേതാക്കളുമെന്ന് ആത്മഹത്യ കുറിപ്പിൽ സിയാദ് ആരോപിക്കുന്നു.
      BEST PERFORMING STORIES:നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌
      [PHOTO]
      റാന്നിയിലെ ഇറ്റലിക്കാർ വിമാനത്താവളത്തിൽ ചെയ്ത സൂത്രം എന്താണ് ? സിയാൽ പറയുന്നു
      [NEWS]
      ഒൻപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടിയും ഭർത്താവും വേർപിരിഞ്ഞു
      [PHOTO]

      തൃക്കാക്കര സെൻട്രൽ ലോക്കല്‍ സെക്രട്ടറി ജയചന്ദ്രൻ , കുന്നേപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ പി നിസാർ എന്നിവരുടെ പേരുകള്‍ കുറിപ്പിലുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച് തന്നെ പീഡിപ്പിച്ചെന്നും മാനസിക പീഡനം സഹിക്കാതെ ഞാൻ ആത്മഹത്യാ ചെയ്യുന്നു എന്നുമാണ് കൈപ്പടയിൽ എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
      Published by:user_49
      First published:
      )}