'കുമ്മനം ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവ്': മുല്ലപ്പള്ളി രാമചന്ദ്രൻ
'കുമ്മനം ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവ്': മുല്ലപ്പള്ളി രാമചന്ദ്രൻ
നിലയ്ക്കൽ, മാറാട് സംഭവങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം
മുല്ലപ്പള്ളി രാമചന്ദ്രൻ
Last Updated :
Share this:
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ വിമർശിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുമ്മനം ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവാണ്. നിലയ്ക്കൽ, മാറാട് സംഭവങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.
അതേസമയം പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഡിജിപിയുടെ സർക്കുലറിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സർക്കുലറിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെപ്പോലെയാണ് പെരുമാറുന്നതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.