തിരുവനന്തപുരം: രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന കോൺഗ്രസിന്റെ യുവ എംഎല്‍എമാര്‍ക്കെതിരെ പാർട്ടി നടപടി. വിഷയത്തിൽ എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് അറിയിച്ചു.
ശബരിമല സ്ത്രീ പ്രവേശനത്തെ രാഷ്ട്രീയവൽക്കരികരുതെന്ന് ചെന്നിത്തല
റഫാല്‍ അഴിമതിയിലും പെട്രോള്‍ വില വര്‍ധനയിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിൽനിന്നും വിട്ടുനിന്നവർക്കെതിരെയാണ് നടപടി. ആരും പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്നും പാര്‍ട്ടിയേക്കാള്‍ വലുതെന്ന് കരുതുന്നവരെ ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഇല്ലെന്നും മുല്ലപ്പളളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kpcc, Mullappalli ramachandran, കെപിസിസി, മുല്ലപ്പള്ളി രാമചന്ദ്രൻ