നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.4 അടിയിൽ; കേസ് ഇന്ന് സുപ്രീംകോടതിയിൽ

  Mullaperiyar| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.4 അടിയിൽ; കേസ് ഇന്ന് സുപ്രീംകോടതിയിൽ

  ഇടുക്കി ഡാമിലെ ജലനിരപ്പിലും വർധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: മുല്ലപ്പെരിയാർ (Mullaperiyar) കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഡാമിലെ ജലനിരപ്പ് (Water Level) 139.4 അടിയായി ഉയർന്നു. ഇതേ തുടർന്ന് തമിഴ്​നാട് (Tamil Nadu)​ ഡാമിൽ നിന്നും കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഇടുക്കി ഡാമിലെ ജലനിരപ്പിലും വർധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​. ഇടുക്കി ഡാമിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

   ജലനിരപ്പ്​ ഇതേരീതിയിൽ തുടരുകയാണെങ്കിൽ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന്​ വെള്ളം നിയന്ത്രിതമായ അളവിൽ പുറത്തേക്ക്​ ഒഴുക്കിവിടുമെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ്​ അറിയിപ്പ്​. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്​.

   മുല്ലപ്പെരിയാർ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

   മുലപ്പെരിയാറുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ ചൂടുപിടിച്ച സംവാദം തുടരുന്നതിനിടെയാണ് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കുന്നത്. റൂൾ കർവുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആക്ഷേപങ്ങളിൽ  ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വിശദമായ വാദം കേൾക്കും. റൂൾ കർവ് സംബന്ധിച്ച് കേരളം വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വിദഗ്ധ സമിതി ശുപാർശ ചെയ്ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീഷണി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്നും റൂൾ കർവ് തമിഴ്നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ഉള്ളത് ആണെന്നുമാണ് സർക്കാർ വാദം.

   എന്നാൽ ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും മരം മുറിക്കാനും അനുമതി നൽകുകയും പിന്നീട് പിൻവലിച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ആകും തമിഴ്നാട് വാദിക്കുക. ബേബി ഡാമിലെ അറ്റകുറ്റപ്പണിക്ക് ഉള്ള അനുമതി സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിക്ക് മുന്നിൽ ഉണ്ട്. സുരക്ഷാവാദം കേരളം ഉയർത്തുന്നത്. വിഷയത്തെ  വൈകാരികമാക്കാനാണെന്നാണ് തമിഴ്നാടിന്റെ നിലപാട്.

   Also Read- Mullaperiyar| മരംമുറി ഉത്തരവിന്റെ ഉത്തരവാദിത്തം ആർക്ക്? ജല-വനം വകുപ്പുകളുടെ പോര് രൂക്ഷമാകുന്നു 

   ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപെട്ടുള്ള ഒരു ഹർജി കൂടി കോടതിയിൽ എത്തിയിട്ടുണ്ട്. പെരിയാർ വാലി പ്രൊട്ടക്ഷൻ മുവ്മെന്റാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്‌. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമുള്ള സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജിയും കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}