• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar | തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതി ; വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

Mullaperiyar | തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതി ; വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

  • Share this:
ന്യൂഡല്‍ഹി :മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് (Tamil Nadu) വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി (Supreme Court). വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി പറഞ്ഞു.

രാത്രി സമയങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് ജലം തുറന്നുവിടുന്നത് പെരിയാറിന്റെ തീരത്തെ ബാധിക്കുന്നതായി കേരളം കോടതിയില്‍ പറഞ്ഞു.

വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നതിന് ഒരു സമിതി രൂപീകരിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേരളം ഉന്നയിക്കുന്ന പരാതികളില്‍ നിലവിലെ സാഹചര്യത്തില്‍ ഇടപ്പെടാനാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരളത്തിന്റെ പരാതി ശരിയായിരിക്കാം എന്നും എന്നാല്‍ കേരളം ഉന്നയിക്കുന്ന വിയങ്ങളില്‍ മേല്‍നോട്ട സമിതിയാണ് തീരുമാനിക്കേണ്ടതെന്ന് അതിനാല്‍ കേരളം മേല്‍നോട്ട സമിതി സമിതിക്ക മുന്നില്‍ പരാതികള്‍ ഉന്നയിക്കണമെന്നും കോടതി പറഞ്ഞു.

SilverLine | സില്‍വര്‍ലൈന്‍ പദ്ധതി വൻ സാമ്പത്തിക ക്രമക്കേടിന് വഴിയൊരുക്കും; പദ്ധതി നിർത്തിവെയ്ക്കണമെന്ന് അഭ്യർത്ഥിച്ച് റെയില്‍വേ മന്ത്രിക്ക് യുഡിഎഫ് എംപിമാര്‍ കത്തയച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ സുരക്ഷാഭീഷണി സംബന്ധിച്ച കേസില്‍ ജനുവരി 11ന് കോടതി വാദം കേള്‍ക്കും.ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Kerala High Court | അച്ഛന് മക്കളോടുള്ള കടമ ജാതിയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലല്ല; ഹൈക്കോടതി

മിശ്രവിവാഹിതരായ ദമ്പതികളുടെ (Interfaith Couple) മക്കൾക്ക് അവരുടെ പിതാവിൽ നിന്ന് ജീവനാംശം (Maintenance) ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി (Kerala High Court). “ജാതിയോ വിശ്വാസമോ മതമോ രക്ഷകർത്താവ് എന്ന നിലയിലുള്ള ഒരു പിതാവിന്റെ ഉത്തരവാദിത്തം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമാകരുത്. മാതാപിതാക്കളുടെ വിശ്വാസമോ മതമോ കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും തുല്യമായി പരിഗണിക്കണം.” കോടതി പറഞ്ഞു.

നെടുമങ്ങാട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി ജെ ഡബ്ല്യു അരഗദൻ നൽകിയ അപ്പീലിൽ വിധി പറയവെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.

ഹർജിക്കാരൻ ഹിന്ദുവും ഭാര്യ മുസ്ലീമുമാണ്. അവരുടെ മകൾ മുസ്ലീമായിട്ടാണ് വളർന്നത്. ഇവരുടെ വിവാഹച്ചെലവിന് 14,66,860 രൂപയും വിദ്യാഭ്യാസച്ചെലവായി 96,000 രൂപയും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. കുടുംബ കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിച്ചു.

മിശ്രവിവാഹിതരായ ദമ്പതികളുടെ അവിവാഹിതയായ മകൾക്ക് അവളുടെ പിതാവിൽ നിന്ന് വിവാഹച്ചെലവിന് പണം ലഭിക്കാൻ അർഹതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. അവിവാഹിതയായ ഒരു മകൾക്ക് വിവാഹച്ചെലവിനായി എത്ര തുക ലഭിക്കാൻഅവകാശമുണ്ട് എന്ന നിയമ പ്രശ്നവും കോടതി പരിഗണിച്ചു.

“നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വിവാഹം ഒരു ചടങ്ങ് മാത്രമല്ല. വിവാഹമെന്ന പവിത്രമായ മുഹൂർത്തം ഇപ്പോൾ മോടി പ്രദർശിപ്പിക്കാനുള്ള അവസരമായാണ് കണക്കാക്കപ്പെടുന്നത്”, കോടതി നിരീക്ഷിച്ചു. “എന്നിരുന്നാലും, വലിയ ആഘോഷങ്ങളില്ലാത്ത ലളിതമായ വിവാഹച്ചടങ്ങുകളും വെർച്വൽ വിവാഹവുമൊക്കെ സാധ്യമാണെന്ന് കോവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ആളുകൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വിവാഹം നടത്താൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവിവാഹിതയായ മകൾക്ക് അത് ആഡംബരമായി നടത്താൻ പിതാവിനോട് ആവശ്യപ്പെടാനാവില്ല”, കോടതി പറഞ്ഞു.

Also read- അടിപിടിയും ഗുണ്ടായിസവുമല്ല ചുമട്ടുതൊഴിൽ; സംസ്ഥാനത്ത് ചുമട്ടുതൊഴിൽ നിരോധിക്കണമെന്ന് ഹൈക്കോടതി

അതിനാൽ വിവാഹച്ചെലവിനുള്ള പണം ആവശ്യപ്പെട്ട് പിതാവിനെതിരെ അവിവാഹിതയായ മകൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ കോടതിയ്ക്ക് ഏറ്റവും കുറഞ്ഞ, ന്യായമായ തുക മാത്രമേ അനുവദിക്കാൻ കഴിയൂ എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ പിതാവിന്റെ സാമ്പത്തിക ശേഷിയും മകൾ അച്ഛനെ ആശ്രയിച്ചാണോ കഴിയുന്നത് എന്ന കാര്യവും പരിഗണിച്ചാവും കോടതി തീരുമാനത്തിലെത്തുക. വിവാഹച്ചെലവിനായി കുടുംബ കോടതി അനുവദിച്ച തുക മൂന്ന് ലക്ഷം രൂപയാക്കി ഹൈക്കോടതി കുറച്ചു.

Also read- Dowry | വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി

വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ്. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതി നിരീക്ഷണം.
Published by:Jayashankar Av
First published: