നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar Tree Felling| ബെന്നിച്ചൻ തോമസിന്റെ സസ്പെൻ‍ഷൻ അറിയിച്ചില്ല; കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം

  Mullaperiyar Tree Felling| ബെന്നിച്ചൻ തോമസിന്റെ സസ്പെൻ‍ഷൻ അറിയിച്ചില്ല; കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം

  ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡർ അതോറിറ്റിയായ കേന്ദ്രത്തിന് സസ്പെൻഷനിലേക്ക് നയിച്ച കാരണങ്ങൾ അറിയില്ലെന്നും എത്രയും വേഗം ഇതു സംബന്ധിച്ച ഫയലുകൾ ഹാജരാക്കാനും ഇന്‍സ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എ കെ മൊഹന്തി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

  മുല്ലപ്പെരിയാര്‍ ഡാം

  മുല്ലപ്പെരിയാര്‍ ഡാം

  • Share this:
   തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ (Mullaperiyar Dam) ബേബി ഡാമിനോട് (Baby Dam) ചേർന്നുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഐഎഫ്എസിനെ (Bennichan Thomas) സസ്പെൻ‍ഡ് ചെയ്തത് കേന്ദ്രസർക്കാരിനെ അറിയാതെ. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡർ അതോറിറ്റിയായ കേന്ദ്രത്തിന് സസ്പെൻഷനിലേക്ക് നയിച്ച കാരണങ്ങൾ അറിയില്ലെന്നും എത്രയും വേഗം ഇതു സംബന്ധിച്ച ഫയലുകൾ ഹാജരാക്കാനും ഇന്‍സ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എ കെ മൊഹന്തി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 24നാണ് കേന്ദ്രം കത്തയച്ചത്.

   Also Read- Mullaperiyar | മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ 

   സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ അറിയിക്കണം. ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ മാധ്യമ വാർത്തകളിൽ കൂടിയാണ് അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ തുടങ്ങിയവ ഹാജരാക്കണമെന്നും കത്തിൽ പറയുന്നു.

   Also read- 'തകരുന്ന റോഡുകൾ മുഴുവൻ പൊതുമരാമത്ത് വകുപ്പിന്റെ അല്ല; റോഡുകൾ പൊളിക്കുന്ന ജലസേചന വകുപ്പ് അത് നന്നാക്കി നൽകുന്നില്ല' 

   എന്നാൽ സസ്പെൻഷൻ കേന്ദ്രത്തിനെ മുൻകൂറായി അറിയിക്കേണ്ടതില്ല എന്നാണ് സർക്കാർവൃത്തങ്ങൾ വിശദീകരിക്കുന്നത്. സസ്പെൻഷൻ ദീർഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ മാത്രം മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യം അറിയിച്ചാൽ മതി എന്ന സർവീസ് റൂളും സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കത്തിന് ചട്ടപ്രകാരമുള്ള മറുപടി തന്നെ കേന്ദ്രത്തിന് നൽകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

   Also Read- Mobile Phone Use| മൊബൈൽ ഫോണിന്റെ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു; പിന്നാലെ 15കാരൻ ജീവനൊടുക്കി

   നവംബർ 11ന് ആണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. ബെന്നിച്ചൻ തോമസ് അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചെന്നും സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ബെന്നിച്ചനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ബെന്നിച്ചനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഐഎഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു.
   Published by:Rajesh V
   First published:
   )}