നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar| മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് റദ്ദാക്കി; ഉദ്യോഗസ്ഥന് സസ്പെൻഷൻ

  Mullaperiyar| മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് റദ്ദാക്കി; ഉദ്യോഗസ്ഥന് സസ്പെൻഷൻ

  കടുത്ത പ്രതിഷേധം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

  Mullaperiyar

  Mullaperiyar

  • Share this:
   തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ (Mullaperiyar) ബേബി ഡാം (Baby Dam) ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് (Tree Felling order) സംസ്ഥാന മന്ത്രിസഭാ (Cabinet) യോഗം റദ്ദാക്കി. നിർണായക വിഷയത്തിൽ ഉദ്യോഗസ്ഥർ സർക്കാരുമായി ആലോചന നടത്തിയില്ലെന്നും സംസ്ഥാന താൽപര്യം പരിഗണിക്കാത്ത ഉത്തരവിറക്കുകയായിരുന്നുവെന്നും മന്ത്രിസഭ വിലയിരുത്തി. കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമാണ് ഉത്തരവെന്നും ക്യാബിനറ്റ് നിലപാടെടുത്തു.

   ഇതിനിടെ, ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവു പുറപ്പെടുവിച്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോർട്ട്‌ പ്രകാരമാണു നടപടി.

   കടുത്ത പ്രതിഷേധം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ ആവശ്യപ്രകാരം ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസ് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദ‍ിച്ചു മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശനിയാഴ്ച കത്തയ‍ച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

   Also Read- 'ഇടുക്കി DCC പ്രസിഡന്റിന്റെ മുടി വെട്ടില്ല'; ബഹിഷ്കരണം പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

   മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് ഇന്ന് വ്യക്തമായിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദമാണ് രേഖകൾ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്‍റെ സർക്കാർ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്‍റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമർശിക്കുന്നത്.

   മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറിങ് ലെറ്റർ മാത്രമാണ് ഉള്ളത് യോഗത്തിന്‍റെ മിനുട്സ് ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിയിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ വിശദീകരണം വന്നിരുന്നു.

   Also Read- Syro Malabar Church Land Deal|  സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ രണ്ട് വൈദികരെ ED ചോദ്യം ചെയ്തു

   മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും നവംബർ ഒന്നിന് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും വ്യക്തമാക്കി യോഗത്തിന്‍റെ മിനുട്സ് വനം മന്ത്രി നിയമസഭയിൽ വായിച്ചു. നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്‍റെ സർക്കാർ രേഖ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വനം മന്ത്രിയുടെ വിശദീകരണം.
   Published by:Rajesh V
   First published:
   )}