• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar | മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ 

Mullaperiyar | മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ 

മരം മുറിക്കാനുള്ള അനുമതി നൽകുന്നതിൽ കേരളം ആറ് വർഷമായി കാലതാമസം വരുത്തുന്നുവെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിക്കുന്നു.

മുല്ലപ്പെരിയാർ ഡാം

മുല്ലപ്പെരിയാർ ഡാം

  • Share this:
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയിൽ . കേരളം മരം മുറിക്കാനുള്ള അനുമതി നൽകുകയും പിന്നീട് ഉത്തരവ് റദ്ദാക്കിയതും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ തമിഴ്നാട് രാജ്യത്തെ ഉന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. വള്ളക്കടവ്-മുല്ലപ്പെരിയാർ വനമേഖലയിലെ റോഡ് അറ്റകുറ്റപണി നടത്താനും അനുമതി തേടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടിയിട്ടുള്ളത്.

മുല്ലപ്പെരിയാർ - ബേബി ഡാം അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നതായും തമിഴ്നാട് കുറ്റപ്പെടുത്തിയിട്ടുണ്ട്. മരം മുറിക്കാനുള്ള അനുമതി നൽകുന്നതിൽ കേരളം ആറ് വർഷമായി കാലതാമസം വരുത്തുന്നുവെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിക്കുന്നു. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ് തമിഴ്നാട് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.  തമിഴ്നാടിന്റെ സ്റ്റാൻഡിങ് കൗൺസിലാണ് അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്.

അണക്കെട്ടിന് സമീപത്ത് മഴ അളക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന്റെ ഈ ആവശ്യങ്ങളിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് കേരളത്തിന് നിർണായകമാകും. ഡിസംബർ 10 നാണ് മുല്ലപ്പെരിയാറുമായി ബന്ധട്ടെ ഹർജികളിൽ കോടതി വിശദമായ വാദം കേൾക്കുക.

Also read- 'തകരുന്ന റോഡുകൾ മുഴുവൻ പൊതുമരാമത്ത് വകുപ്പിന്റെ അല്ല; റോഡുകൾ പൊളിക്കുന്ന ജലസേചന വകുപ്പ് അത് നന്നാക്കി നൽകുന്നില്ല' 

Kerala High Court | പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് നേരിട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ അവസരം

കൊച്ചി: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ(Kerala High Court) അറിയിക്കാന്‍ അവസരം. ഡിസംബര്‍ 14 മുമ്പ് ഇത്തരത്തിലുള്ള പരാതികള്‍ പൊതുജനങ്ങല്‍ക്കും അറിയിക്കാമെന്ന് കോടിതി പറഞ്ഞു.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് ലേക്ക് മാറ്റി. ഈ തീയതിവരെ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും തകര്‍ന്ന റോഡുകളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാം

Also read- Pink Police | അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക്പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുമ്പോള്‍് കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ രാജിവച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Published by:Naveen
First published: