കോഴിക്കോട്: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് വിവാദത്തിൽ ഡിജിപി ലോക്നാഥ് ബഹ്റയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബഹ്റയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
also read: 'അധ്യാപകൻ പരീക്ഷയെഴുതിയത് തന്റെ ആവശ്യപ്രകാരമല്ല'; അധ്യാപകനെ കുരുക്കിലാക്കി വിദ്യാർഥിയുടെ വെളിപ്പെടുത്തൽ
സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ആജ്ഞാനുവർത്തിയായി ഡിജിപി മാറിയതായി അദ്ദേഹം വിമർശിച്ചു. പൊലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
വോട്ടുകൾ വെട്ടിനിരത്തിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ വാദം തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ളവോട്ട് കണ്ടെത്തുമ്പോൾ ടിക്കാറാം മീണ സിപിഎമ്മിനെ വെള്ളപൂശുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കള്ളവോട്ടുകളും കണ്ടെത്തണമെന്നുംയുഡിഎഫിന്റേത് മാത്രമായി ഒതുങ്ങരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ളവോട്ട് വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പത്ത് ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തെ കഴിഞ്ഞ ദിവസം ടിക്കാറാം മീണ തള്ളിയിരുന്നു. മീണയുടെ പ്രതികരണം അസ്ഥാനത്താണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കാൻ പോലും മീണ തയ്യാറായില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.