നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്താവളത്തിന്റെ പിതൃത്വം ഇടതുമുന്നണി സർക്കാരിന് അവകാശപ്പെടാനാകില്ല: മുല്ലപ്പള്ളി

  വിമാനത്താവളത്തിന്റെ പിതൃത്വം ഇടതുമുന്നണി സർക്കാരിന് അവകാശപ്പെടാനാകില്ല: മുല്ലപ്പള്ളി

  മുല്ലപ്പള്ളി രാമചന്ദ്രൻ

  മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
   കോഴിക്കോട് : വിമാനത്താവളത്തിന്റെ പിതൃത്വം ഈ സർക്കാരിന് അവകാശപ്പെടാനാകില്ലെന്ന് കെപിസിസി പ്രസിഡന്‌റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ കഴിഞ്ഞ സർക്കാർ കൊണ്ടു വന്ന അവർക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റാതെ പോയ പ്രോജക്റ്റുകളുടെ മുന്നിൽ നിന്ന് പിതൃത്വം ഏറ്റെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഇടതുമുന്നണി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയ നടപടി വിമർശിച്ചു കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മാത്രമല്ല വി.എസ് അച്യുതാനന്ദനെയും സർക്കാർ ഒഴിവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   ബിജെപി നേതാവ് കെ.സുരേന്ദ്രനെ പ്രദര്‍ശനവസ്തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ആക്ഷേപവും മുല്ലപ്പളളി ഉന്നയിച്ചിട്ടുണ്ട്.
   First published: