• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്ര തവണ മാപ്പിരന്നാലും മതിയാവില്ല; മുല്ലപ്പള്ളി

ജനങ്ങള്‍ക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുല്ലപ്പള്ളി വിമർശിച്ചു.

News18 Malayalam | news18-malayalam
Updated: October 12, 2019, 4:53 PM IST
ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്ര തവണ മാപ്പിരന്നാലും മതിയാവില്ല; മുല്ലപ്പള്ളി
ശബരിമല
  • Share this:
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്രതവണ മാപ്പിരന്നാലും മതിയാവില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ഇടത് സ്ഥാനാർഥി ശങ്കര്‍ റൈയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനങ്ങള്‍ക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ് തിരുത്തേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

also read:'കൂടത്തായി തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിൽ രാഷ്ട്രീയ ലക്ഷ്യം': മുല്ലപ്പള്ളി

ആചാരവിധി പ്രകാരം ശബരിമലയില്‍ പോയിട്ടുണ്ടെന്നും ആചാരങ്ങള്‍ മാറ്റിമറിക്കുന്നതില്‍ യോജിപ്പില്ലെന്നുമാണ് ശങ്കര്‍റൈ പറഞ്ഞത്. ക്ഷേത്ര ദര്‍ശനം നടത്തി സഹപ്രവര്‍ത്തകര്‍ക്ക് പ്രസാദം വിതരണം ചെയ്ത ശേഷമാണ് സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്-മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത് കൊണ്ടാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള ആരും അങ്ങനെ പറയില്ലെന്നും പാലാ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയത്തെ സത്യസന്ധമായി വിലയിരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

പാലായില്‍ എന്‍.ഡി.എക്ക് നഷ്ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

First published: October 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...