• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയ ഇരട്ടക്കൊലപാതകം: കേസ് അട്ടിമറിക്കാൻ സാഹചര്യം; CBI അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

പെരിയ ഇരട്ടക്കൊലപാതകം: കേസ് അട്ടിമറിക്കാൻ സാഹചര്യം; CBI അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ശരത്ത് ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

  • Last Updated :
  • Share this:
    കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാൽ നാട്ടിൽ അരാജകത്വം സൃഷ്ടിക്കപ്പെടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്കായി യുഡിഎഫ് സമാഹരിച്ച കുടുംബ സഹായഫണ്ട് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also Read-കൃപേഷിന്റെ സ്വപ്നം യാഥാർഥ്യമായി; പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ പൂർത്തിയായി

    കൊല്ലപ്പെട്ട പ്രവർത്തകരുടെ കുടുംബത്തെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ഘടകകക്ഷി നേതാക്കളുടെയും നേതൃത്വത്തിൽ സമാഹരിച്ച 6414191 രൂപ കല്ല്യോട്ട് വച്ച് നടന്ന ചടങ്ങിലാണ് കെപിസിസി പ്രസിഡന്റ് കൈമാറിയത്. ശരത്ത് ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.ധനസമാഹരണത്തിലൂടെ കണ്ടെത്തിയ തുകയ്ക്ക് പുറമെ വിവിധ വ്യക്തികളും സംഘടനകളും നൽകിയ തുക സമാഹരിച്ച് 3710000 രൂപ ശരത്ത് ലാലിന്റെ കുടുംബത്തിനും 3765000 ആയിരം രൂപ കൃപേഷിന്റെ കുടുംബത്തിനും നേരത്തെ കൈമാറിയിട്ടുണ്ട്.

    First published: