• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശങ്കർ റൈ കമ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരൻ ആണെന്ന് മുല്ലപ്പള്ളി

ഭരണത്തിലെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് യു ഡി എഫ് ലക്ഷ്യം. ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് വിശ്വാസിയാവാൻ കഴിയുക എന്ന് മുഖ്യമന്ത്രി പറയണം.

news18
Updated: October 4, 2019, 12:12 PM IST
ശങ്കർ റൈ കമ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരൻ ആണെന്ന് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ
  • News18
  • Last Updated: October 4, 2019, 12:12 PM IST IST
  • Share this:
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ സി പി എം സ്ഥാനാർത്ഥിക്ക് എതിരെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശങ്കർ റൈ കമ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരൻ ആണ്. സിപിഎം ബിജെപിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചെന്നും രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങിയത് അതിനുദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഭരണത്തിലെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് യു ഡി എഫ് ലക്ഷ്യം. ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് വിശ്വാസിയാവാൻ കഴിയുക എന്ന് മുഖ്യമന്ത്രി പറയണം. സിപിഎം വിശ്വാസസമൂഹത്തെ വഞ്ചിച്ചു. ശബരിമല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവും. എൽ ഡി എഫ് കോഴ വാങ്ങി ബാർ അനുവദിച്ചെന്നും ഉപതെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണ് എൽഡിഎഫ് ബാറിന് അനുമതി നൽകിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ആർ എസ് എസുമായി കോൺഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ല. കോൺഗ്രസിന് ആർ എസ് എസ് വോട്ട് വേണ്ട. വർഗീയ കക്ഷികളുമായി ഒരു ബന്ധവുമില്ല. എസ് ഡി പി ഐയുടെ കാര്യം ഇതുവരെ ചർച്ചയായിട്ടില്ലെന്നും ചർച്ചയാകുമ്പോൾ അഭിപ്രായം പറയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങളുടെ പരമ്പരയാണ്. തൃശൂരിലെ കസ്റ്റഡിമരണം അന്വേഷിക്കണം. ഷാനി മോൾക്കെതിരായ കേസ് സർക്കാരിന് ബൂമറാങ് ആവുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്ത് സാംസ്‌കാരിക ഫാസിസമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരായ നീക്കമാണ് കേസെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

First published: October 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...