തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഭരണത്തിന്‍റെ വിലയിരുത്തലാകില്ലെന്ന് സി.പി.എം പറയുന്നതെന്ന് മുല്ലപ്പള്ളി

സംസ്ഥാന സര്‍ക്കാരിന് ഇനി 20 മാസം മാത്രമേ കാലാവധിയുള്ളു എന്നതാണ് കോടിയേരി നിരത്തുന്ന ന്യായീകരണം.

news18
Updated: October 1, 2019, 5:49 PM IST
തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഭരണത്തിന്‍റെ വിലയിരുത്തലാകില്ലെന്ന് സി.പി.എം പറയുന്നതെന്ന് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ
  • News18
  • Last Updated: October 1, 2019, 5:49 PM IST IST
  • Share this:
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഭരണത്തിന്‍റെ വിലയിരുത്തലാകില്ലെന്ന് സി.പി.എം പറയുന്നതെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി
രാമചന്ദ്രൻ. സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകും പാലാ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നത് പാലായിലും വരാന്‍ പോകുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലും തോല്‍ക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഇനി 20 മാസം മാത്രമേ കാലാവധിയുള്ളു എന്നതാണ് കോടിയേരി നിരത്തുന്ന ന്യായീകരണം. എന്നാല്‍, ജനപിന്തുണ ഉണ്ടാകുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. പാലാ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്വലവിജയം നേടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം.

നവംബർ മാസം മുതൽ രാജ്യത്ത് ഉള്ളിവില കുറയുമെന്ന് നിതി ആയോഗ് അംഗം

എല്ലാ തെരഞ്ഞെടുപ്പും സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകും എന്നതാണ് വസ്തുത. സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി തോറ്റ എല്‍.ഡി.എഫ് ജനങ്ങളില്‍ നിന്നും വളരെയധികം അകന്നുപോയി. കേരളം കണ്ട ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. അധികാരമേറ്റ അന്നുമുതല്‍ ഇന്നുവരെ പിണറായി സര്‍ക്കാർ വലിയ ദുരന്തമാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു.

സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ല. ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്. പ്രളയ ബാധിതര്‍ ദുരിതാശ്വാസസഹായം കിട്ടാതെ വലയുന്നു. ഭരണം നടത്തുന്നതിനെക്കാള്‍ മുഖ്യന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യം ആഢംബരത്തിലും ധൂര്‍ത്തിലുമാണ്. യു.ഡി.എഫ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്ക് ശരിയായ വിശദീകരണം നല്‍കാന്‍ പോലും സര്‍ക്കാരിനാവുന്നില്ല. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ജനവിധി കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading