• HOME
  • »
  • NEWS
  • »
  • kerala
  • »
  • MULLAPPALLI RAMACHANDRAN SAYS CPM MARKETING WITH ARYA RAJENDRAN

'ആര്യയെ വച്ച് സിപിഎം മാർക്കറ്റിംഗ് നടത്തുന്നു, അതിലും പ്രായം കുറഞ്ഞവർ ജയിച്ചിട്ടുണ്ടല്ലോ' - മുല്ലപ്പള്ളി രാമചന്ദ്രൻ

വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Arya Rajendran, Mullappalli Ramachandran

Arya Rajendran, Mullappalli Ramachandran

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ ആര്യ രാജേന്ദ്രനെ വച്ച് സി പി എം മാർക്കറ്റിംഗ് നടത്തുകയാണെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിലും പ്രായം കുറഞ്ഞവർ സംസ്ഥാനത്ത് ജയിച്ചിട്ടുണ്ടല്ലോ എന്നും കെ പി സി സി അധ്യക്ഷൻ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത 21 വയസാണ്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും പ്രായം 21 വയസ് തന്നെയാണ്. ഇതിനിടയിലാണ് വിവാദ പരാമർശവുമായി കെ പി സി സി അധ്യക്ഷൻ രംഗത്ത് എത്തിയിരിക്കുന്നത്.

    ആര്യ രാജേന്ദ്രനെ വച്ച് സി പി എം മാർക്കറ്റിംഗ് നടത്തുകയാണെന്ന് കെ പി സി സി അധ്യക്ഷൻ ആരോപിച്ചു. ആര്യയേക്കാൾ പ്രായം കുറഞ്ഞ നിരവധി കുട്ടികൾ സംസ്ഥാനത്ത് പലയിടത്തായി വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി എം ആര്യയെ വച്ച് മാർക്കറ്റിംഗ് നടത്തുകയാണ്. എന്നാൽ കോൺഗ്രസിന്റെ സമീപനം ഇതല്ലെന്നും ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക് ചുമതലകൾ നൽകി ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ട് കൊണ്ടു പോകുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
    ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ്
    ഈ തദ്ദേശതെരഞ്ഞെടുപ്പിലും ധാരാളം പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. എന്നാൽ, സി പി എം ചെയ്യുന്നതു പോലെയുള്ള മാർക്കറ്റിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമീപനമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

    ഈ വരുന്ന ജനുവരി 12ന് ആര്യയ്ക്ക് 22 വയസ് പൂർത്തിയാകും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി കോന്നി അരവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആയ രേഷ്മ മറിയം റോയ് ആണ്. രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത് നവംബർ 18ന് ആയിരുന്നു.
    You may also like:12 വയസുകാരിക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടു വിവാഹം; ആദ്യം വിവാഹം കഴിച്ചത് അങ്കിൾ, രണ്ടാം വിവാഹത്തിൽ നിന്ന് സാഹസിക രക്ഷപ്പെടൽ [NEWS]Viral Video | പാർക്ക് ചെയ്ത കാറിൽ നിന്ന് ബാഗ് മോഷ്ടിക്കുന്നത് ഇങ്ങനെ; നടുക്കുന്ന വീഡിയോ വൈറൽ [NEWS] 'പോകല്ലേ പോകല്ലേ'; നാട്ടുകാർ പറഞ്ഞതു കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ കാർ അമ്പലനടയിലൂടെ ഇറങ്ങി [NEWS]
    അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറുമേനി കൊയ്യുകയെന്നതാണ് യു ഡി എഫിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിജയസാധ്യത മാത്രം മുൻനിർത്തി ആയിരിക്കും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ ബി ജെ പിയും സി പി എമ്മും കൈ കോർത്തെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെ പി സി സി അധ്യക്ഷൻ. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Joys Joy
    First published:
    )}