ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനെതിരായ വികാരം: മുല്ലപ്പള്ളി

എല്‍.ഡി.എഫില്‍ നിന്നും ഒമ്പത് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്താണ് 17 സീറ്റ് നിലനിര്‍ത്തിയത്. എല്‍.ഡി.എഫിന്‍റെ സീറ്റ് 23ല്‍ നിന്ന് 22 ആയി കുറഞ്ഞു

news18
Updated: June 28, 2019, 6:58 PM IST
ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനെതിരായ വികാരം: മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ
  • News18
  • Last Updated: June 28, 2019, 6:58 PM IST
  • Share this:
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ജനവികാരമാണ് 13 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 44 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

എല്‍.ഡി.എഫില്‍ നിന്നും ഒമ്പത് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്താണ് 17 സീറ്റ് നിലനിര്‍ത്തിയത്. എല്‍.ഡി.എഫിന്‍റെ സീറ്റ് 23ല്‍ നിന്ന് 22 ആയി കുറഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ സര്‍ക്കാര്‍ വിരുദ്ധ ജനവികാരം നിലനില്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

'രാവിലെ ഒമ്പത് മണിക്ക് മുമ്പ് ഓഫീസിലെത്തിയില്ലെങ്കിൽ ശമ്പളം കട്ട്' : ഉദ്യോഗസ്ഥരോട് യുപി മുഖ്യമന്ത്രി ആദിത്യനാഥ്

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ, സി.ഒ.ടി നസീറിനെതിരായ അതിക്രമം, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണം, നെടുങ്കണ്ടം കസ്റ്റഡിമരണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തി. തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ സി.പി.എം തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

First published: June 28, 2019, 6:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading