ജംബോ കമ്മിറ്റി വേണ്ടെന്നു ഡി സി സികൾ; കൈകഴുകി മുല്ലപ്പള്ളി
താൻ പണ്ടേ ജംബോ കമ്മിറ്റിക്ക് എതിരാണെന്നും ജംബോ കമ്മിറ്റിക്ക് ഉത്തരവാദികൾ ഗ്രൂപ്പ് നേതാക്കളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി
- News18
- Last Updated: November 20, 2019, 11:30 PM IST IST
കെ പി സി സിക്ക് ജംബോ കമ്മിറ്റി വേണ്ടെന്ന് ഡി സി സി പ്രസിഡന്റുമാർ. ജംബോ കമ്മിറ്റിയെ നിർദ്ദേശിച്ചതിൽ തനിക്കു പങ്കില്ലെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡി സി സി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഡി സി സി പ്രസിഡന്റുമാരുടെ ഏകകണ്ഠമായ നിർദേശവും മുല്ലപ്പള്ളിയുടെ വിശദീകരണവും. ഇതിനിടെ കോന്നിയിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന പത്തനംതിട്ട ഡി സി സിയുടെ നിലപാട് തർക്കത്തിനു വഴിയൊരുക്കി.
തദ്ദേശ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ജംബോ കമ്മിറ്റി വേണ്ടെന്ന് ഡി സി സി പ്രസിഡന്റുമാർ ഏകകണ്ഠമായി നിലപാടെടുത്തത്. ഇതോടെയാണ് ഉത്തരവാദിത്തം തനിക്കല്ല ഗ്രൂപ്പ് നേതാക്കൾക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മുല്ലപ്പള്ളി തുറന്നടിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോഗത്തിൽ പങ്കെടുത്തില്ല.
താൻ നിസഹായനെന്നു മുല്ലപ്പള്ളി
കെ പി സി സി പുനസംഘനടയ്ക്കുള്ള കരട് പട്ടികയ്ക്ക് ജംബോ സ്വഭാവം കൈവന്നതിന് തന്നെ കുറ്റം പറയരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളോട് അഭ്യർഥിച്ചു. ഗ്രൂപ്പുള്ളവരും ഇല്ലാത്തവരുമായ നേതാക്കൾ നൽകിയ പട്ടികകൾ ഉൾക്കൊള്ളിച്ചതോടെയാണ് കെ പി സി സി ഭാരവാഹികളുടെ കരട് പട്ടികയ്ക്ക് മേദസ് വർധിച്ചത് എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡി സി സി പ്രസിഡന്റുമാരോടു പറഞ്ഞത്. താൻ തുടക്കം മുതൽ ജംബോ കമ്മിറ്റിക്ക് എതിരായിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദമാണ് പ്രശ്നം. പുനസംഘടന ഏതു വിധേനയും പൂർത്തിയാകട്ടെ എന്നു കരുതി താൻ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നെന്നു മുല്ലപ്പള്ളി വിശദീകരിച്ചു.
കോന്നിയെ പറ്റി ഒരക്ഷരം മിണ്ടരുത് !
കോന്നിയുടെ കാര്യത്തിൽ ഡി സി സി വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്ന വിമർശനത്തിനു മറുപടിയുമായി പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോർജ്. തോൽവിയുടെ ഉത്തരവാദിത്തം ഡി സി സിയുടെ മാത്രം തലയിൽ കെട്ടി വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ നേതൃത്വം കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ തോൽവി ക്ഷണിച്ചു വരുത്തിയത് സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാണെന്ന് അദ്ദേഹം തുറന്നടിച്ചു.
അലനും താഹയ്ക്കുമെതിരെ യുഎപിഎയ്ക്ക് അനുമതി നൽകില്ല
കേരള കോൺഗ്രസിനെ പിടിച്ചു കെട്ടണം
കേരള കോൺഗ്രസിനെ കയറൂരി വിടരുതെന്ന് കോട്ടയം, ഇടുക്കി ഡി സി സികൾ കെ പി സി സിയോട് അഭ്യർഥിച്ചു. കേരള കോൺഗ്രസ് തർക്കത്തിൽ കോൺഗ്രസ് കാഴ്ചക്കാരായി മാറുന്നെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വിമർശനം ഉന്നയിച്ചത്. ഒന്നുകിൽ കോൺഗ്രസ് മുൻകൈയെടുത്ത് സമവായമുണ്ടാക്കണം. അല്ലെങ്കിൽ രണ്ടു പാർട്ടികളായി പ്രവർത്തിക്കാൻ അവരെ അനുവദിക്കണമെന്നും ജോഷി ഫിലിപ്പും ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും അഭിപ്രായപ്പെട്ടു. പരസ്പരം പോരടിച്ച് സീറ്റുകൾ നഷ്ടപ്പെടുത്തരുതെന്നും ഇവർ മുന്നറിയിപ്പു നൽകി. ഭിന്നത മറന്ന് ലീഗുമായി സഹകരിച്ചു മുന്നോട്ടു പോകണമെന്ന് യോഗം മലപ്പുറം ഡി സി സിയോടു നിർദേശിച്ചു.
“തെരഞ്ഞെടുപ്പ് തമ്മിലടിയാവും”
യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശം പിൻവലിക്കണമെന്ന് ഡി സി സി പ്രസിഡന്റുമാർ നേതൃത്വത്തോട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോയാൽ അത് വലിയ ഭിന്നതയിലേക്കും തമ്മിലടിയിലേക്കും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കുന്ന വേളയിൽ ഇതു വലിയ ദോഷം ചെയ്യും. സമവായത്തിലൂടെ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തീരുമാനിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും മികച്ച പ്രകടനം കാഴ്ച വയ്ക്കാനുമാവുമെന്ന് പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു.
ഭവന സന്ദർശനവും പദയാത്രയും
സി പി എമ്മിനു പിന്നാലെ ഭവനസന്ദർശനവുമായി കോൺഗ്രസും. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡി സി സികളുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും പദയാത്രയും സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ജനുവരിയിൽ ഭവനസന്ദർശനവും ഫെബ്രുവരിയിൽ പദയാത്രയും നടത്തും.
വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോഷമുണ്ടെന്നും ഇതു പരമാവധി ഉപയോഗിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഡിസംബർ 20ന് കലക്ടറേറ്റുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാൻ ചേർന്ന യോഗം കെ പി സി സി പുനസംഘടനാ ചർച്ചയായി മാറുന്ന കാഴ്ചയാണ് കെ പി സി സി ആസ്ഥാനത്ത് കണ്ടത്. ജംബോ കമ്മിറ്റികൾ വേണ്ടെന്ന് പല കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ടെങ്കിലും ഇത് യാഥാർഥ്യമാകണമെങ്കിൽ കരട് പട്ടികയിൽ വലിയ തോതിലുള്ള വെട്ടിനിരത്തൽ വേണ്ടി വരും. വിവിധ ഗ്രൂപ്പ് നേതാക്കൾ നൽകിയ പട്ടികകൾ വെട്ടി വലിപ്പം കുറയ്ക്കുക എന്നതാണ് നേതൃത്വത്തിനു മുന്നിലെ വലിയ വെല്ലുവിളി.

Loading...