ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിവന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരെ കെ.പി.സി.സി പ്രമേയം പാസാക്കി. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചതാണ് ഇക്കാര്യം.
ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ ആഘാമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത് കാശ്മീർ ജനതയെ ഭിന്നിപ്പിക്കുന്നതാണ്. പാർലമെന്‍റിനെ നോക്കു കുത്തിയാക്കി. മോദിഭരണം സമ്പൂർണ ഫാസിസത്തിലേക്ക് കടന്നു കഴിഞ്ഞെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇതിൽ വിയോജിപ്പ് അറിയിച്ച് 140 നിയോജക മണ്ഡലങ്ങളിലും നാളെ പ്രതിഷേധം ഉണ്ടാകുമെന്നും മുല്ലപ്പള്ളി അറിയിച്ചു. യുഎപിഎ ബില്ലിനോട് KPCCക്ക് കടുത്ത വിയോജിപ്പാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പി.എസ്.സി യുടെ വിശ്വാസ്യത തകർത്തത് മുഖ്യമന്ത്രിയും സി.പി.എമ്മുമെണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളോട് കൈകെട്ടി നിന്ന് മാപ്പ് പറയണം . ചെയർമാനെയും അംഗങ്ങളെയും ഗവർണർ പിരിച്ചു വിടണമെന്നും അദ്ദേഹം മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.