കൊച്ചി: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂടത്തായി പരമ്പര കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമാകുന്നു. കൂടത്തായിയിൽ കുറ്റകരമായ അലംഭാവം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രതികളെ പിടിച്ചാൽ മതിയെന്നാണോ മുല്ലപ്പള്ളി പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് കൂടത്തായി മനഃപൂർവം സർക്കാർ എടുത്തിടുകയായിരുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ന് അദ്ദേഹം ആരോപണങ്ങൾ ഒന്ന് കൂടി കടുപ്പിച്ചു. കൂടത്തായിയിൽ കുറ്റകരമായ അലംഭാവം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. എന്തു കൊണ്ടാണ് നടപടികൾ ഇത്ര വൈകിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രതികളെ പിടിച്ചാൽ മതിയെന്നാണോ മുല്ലപ്പള്ളി പറയുന്നതെന്ന് കോടിയേരി ചോദിച്ചു. ഉപതെരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കൂടത്തായി സർക്കാരിനെതിരെ പ്രചാരണായുധമാക്കാനാണ് യു ഡി എഫ് തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.