തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് മത്സരിക്കില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞതെന്നും അതിനര്‍ത്ഥം എവിടെയും മത്സരിക്കില്ലെന്നല്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പാര്‍ട്ടി ചുമതലകളുടെ തിരക്കുമൂലമാണ് മത്സരിക്കില്ലെന്ന് നിലപാടെടുത്തതെന്നും ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതാണെന്നും കെ.സി വേണുഗോപാല്‍ ന്യൂസ് 18-നോട് പറഞ്ഞു.
BREAKING- ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന് ശശി തരൂർ
കേരള കോൺഗ്രസിൽ പിളർപ്പ് ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കെ.എം മാണിയുമായും ജോസ്.കെ. മാണിയോടും സംസാരിച്ചിരുന്നു. പി.ജെ ജോസഫുമായും താൻ സംസാരിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന ഇലക്ഷൻ കമ്മീഷറുടെ നിർദ്ദേശത്തെക്കുറിച്ച് കൂടുതൽ പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് കെ.പി.സി.സി അധ്യക്ഷൻ പ്രതികരിച്ചത്.
കൂടുതൽ എം.എൽ.എമാരെ മത്സരിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ധാർമികതയില്ലാത്തതാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. നേതൃദാരിദ്ര്യം നേരിടുന്നതുകൊണ്ടാണ് അവർക്ക് ഈ ഗതികേട് വന്നത്. രണ്ടു കൊലക്കേസുകളിൽ പ്രതിയായ ആളെ മത്സരിപ്പിക്കുന്നതും മറ്റ് വഴിയില്ലാത്തതുകൊണ്ടാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.