നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്നണി ധാരണ ലംഘിച്ച് വിമത സ്ഥാനാർഥിക്ക് കൈപ്പത്തി ചിഹ്നം നൽകി മുല്ലപ്പള്ളി; പാര്‍ട്ടി തീരുമാനം അധ്യക്ഷൻ തന്നെ ലംഘിച്ചെന്ന് ആരോപണം

  മുന്നണി ധാരണ ലംഘിച്ച് വിമത സ്ഥാനാർഥിക്ക് കൈപ്പത്തി ചിഹ്നം നൽകി മുല്ലപ്പള്ളി; പാര്‍ട്ടി തീരുമാനം അധ്യക്ഷൻ തന്നെ ലംഘിച്ചെന്ന് ആരോപണം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
  വടകര ബ്ലോക്ക് കല്ലാമല ഡിവിഷനിൽ ജനകീയ മുന്നണി ധാരണയ്ക്ക് വിരുദ്ധമായി വിമത സ്ഥാനാർത്ഥിത് കൈപ്പത്തി ചിഹ്നം അനുവദിച്ചത് തനിക്ക് വൈകാരിക ബന്ധമുള്ളതിനാലെന്നാണ് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പളളിയുടെ ന്യായീകരണം. താൻ വളരെ ചെറുപ്പം മുതൽ വോട്ട് രേഖപ്പെടുത്തുന്ന വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരാൾ വേണമെന്നത് തൻ്റെ ആഗ്രഹമാണ് അതിനെ വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നും മുല്ലപ്പള്ളി പറയുന്നു.

  എന്നാൽ കെ.പി.സി.സി പുറത്തിറക്കിയ സർക്കുലറിൽ സീറ്റ് വിഭജനം എങ്ങനെ വേണമെന്ന് വ്യക്തമായി പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയത്തിന് മണ്ഡലം സബ് കമ്മറ്റി നേത്യത്വം നല്‍കണം. സാമൂഹ്യ രാഷ്ട്രീയ സാഹചര്യവും, പഞ്ചായത്തിലെ വിജയസാധ്യതയും പരിഗണിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും സര്‍ക്കുലർ വ്യക്തമാക്കുന്നു.

  Also Read 'സംഘികളെ നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനെയും ഇവിടേക്ക് ക്ഷണിക്കാൻ നിർബന്ധിക്കരുത്'; മംഗളൂരുവിലെ ചുവരെഴുത്ത്

  മുന്നണി ധാരണയനുസരിച്ച് കല്ലാമല ആര്‍.എംപിക്കായിരുന്നു. പകരം മടപ്പള്ളി കോണ്‍ഗ്രസിനും, നെല്ലാചേരി ലീഗിനും നല്‍കി. ഈ ധാരണയാണാണ് മുല്ലപ്പള്ളിക്ക് വോട്ടുള്ള വാര്‍ഡില്‍ വൈകാരികതയുടെ പേരില്‍ ലംഘിക്കപ്പെട്ടതെനാണ് മുരളീധരൻ ഉൾപ്പെടെ ഉള്ളവരുടെ ആരോപണം. പ്രാദേശിക നേതാക്കളുടെ വികാരം കൂടി പരിഗണിച്ചാണ് വിമത സ്ഥാനാര്‍ത്ഥിക്ക് കൈ ചിഹ്നം അനുവദിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചക്കിടയില്‍ ഒരിക്കലും കല്ലാമലയെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കെ.മുരളീധരനും ലീഗ് നേത്യത്വവും പറയുന്നു.

  ജയകുമാര്‍ തന്റെ സ്ഥാനാര്‍ത്ഥിയാണെന്ന് മുല്ലപ്പള്ളി പറഞ്ഞിട്ടും പ്രാദേശിക യു.ഡി.എഫ് നേത്യത്വം ആര്‍.എം.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രചരണത്തിന് ഇറങ്ങുന്നത്. ധാരണ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ലീഗും വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടി തീരുമാനം സംസ്ഥാനം ആദ്ധ്യക്ഷന്‍ തന്നെ ലംഘിച്ചത് പാര്‍ട്ടി വേദികളില്‍ ഉന്നയിക്കാനാണ് മുല്ലപ്പള്ളി വിരുദ്ധപക്ഷത്തിന്റെ തീരുമാനം
  Published by:user_49
  First published:
  )}