ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ശക്തമാകുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായി. വടകരയിൽ ദുർബല സ്ഥാനാർഥി പാടില്ലെന്ന ആവശ്യം മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാർഥികളും ഇതിനോടകം ഉയർത്തിക്കഴിഞ്ഞു.
വടകരയിൽ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയാണ് മിക്കവരും പങ്കുവെക്കുന്നത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ആവശ്യം. ഇക്കാര്യം സ്ഥാനാർഥികൾ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചു. നിലവിൽ പരിഗണിക്കുന്ന പേരുകൾ ദുർബലമെന്നാണ് പരാതി.
'മാറുമറയ്ക്കൽ സമരം' ഒഴിവാക്കി; പഠനഭാരം കുറയ്ക്കാനെന്ന് വിശദീകരണം
ഇത്തവണ മത്സരരംഗത്ത് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴും മുൻനിലപാടിൽ മുല്ലപ്പള്ളി ഉറച്ചുനിന്നിരുന്നു. സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നതിനാൽ തനിക്ക് ഒരു മണ്ഡലത്തിൽ മാത്രമായി കേന്ദ്രീകരിക്കാൻ കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.