തിരുവനന്തപുരം: കടലോരമക്കളെ അപമാനിച്ച ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവന് പ്രസ്താവന പിന്‍വലിച്ച് ഉടനടി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെഎസ്യുവിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ എല്ലാവിഭാഗം ജനങ്ങളും എത്തുന്നുണ്ട്. അതില്‍ മീന്കച്ചവടക്കാര് ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് അഭിമാനമാണ്. ഇടതുകണ്വീനര്ക്ക് അത് അപമാനമായിരിക്കും. തൊഴിലാളിവര്‍ഗ പാര്‍ട്ടി എന്നു നടിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ ചോരകുടിച്ച് ചീര്‍ക്കുകയും ചെയ്ത സിപിഎമ്മിന് എപ്പോഴാണ് തീരദേശവാസികള്‍ കൊള്ളരുതാത്തവര്‍ ആയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഇടതുപക്ഷവും സിപിഎമ്മും വിജയരാഘവന്റെ നിലപാട് അംഗീകരിക്കുുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴും ഓഖി ആഞ്ഞിടച്ചപ്പോഴും ഓടിയെത്താന്‍ തീരദേശവാസികളെ ഉണ്ടായിരുന്നുള്ളു എന്ന കാര്യം സിപിഎം മറക്കരുത്. അന്ന് പിണറായി സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അന്ന് അവരുടെ സേവനത്തെ എല്ലാവരും പ്രകീര്‍ത്തിച്ചു. പാലം കടന്നപ്പോള്‍ പിന്നെ അവരെ വേണ്ടാതായി. അവര്‍ക്കു നല്കിയ വാഗ്ദാനങ്ങളൊക്കെ സൗകര്യപൂര്‍വം മറന്നു. സഹായിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം വേദനപ്പിക്കാതിരിക്കുകയെങ്കിലും വേണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ വിജരാഘവന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരേ വ്യാപകമായി നടത്തിയ ആക്ഷേപങ്ങള്‍ ആരും മറന്നിട്ടില്ല. അതില്‍ ഒരു ഖേദം പ്രകടിപ്പിക്കുക പോലും ചെയ്തില്ല. അധികാരം ഇടതുപക്ഷ നേതാക്കളെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. അവരുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ശരീരഭാഷയില്‍പോലും അധികാരത്തിന്റെ ഗര്‍വ് ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാ സിപിഎമ്മുകാരും മത്സരിച്ച് അനുകരിക്കുകയാണെ് മുല്ലപ്പള്ളി പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐക്കാര്‍ തന്നെ കുത്തിവീഴ്ത്തിയ സംഭവം വെറുമൊരു അടിപിടിക്കേസായി മാത്രം കാണാന്‍ കേരളീയ സമൂഹത്തിനു തിമിരം ബാധിച്ചിട്ടില്ല. അതിനെ വെറുമൊരു അടിപിടിക്കേസാക്കി മാറ്റാന്‍ സിപിഎമ്മും പൊലീസും പരമാവധി ശ്രമിച്ചു. എന്നാല്‍ ഇത് ഇത് കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടത്തിന്റെയും പിഎസ്സിയിലെ ജോലി തട്ടിപ്പിന്റെയും ആഴങ്ങളിലേക്കു പോയിരിക്കുന്നു. ഇതിലെ മുഴുവന്‍ തട്ടിപ്പുകള്‍ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്യുംവരെ വിദ്യാര്‍ഥി സമൂഹം സമരരംഗത്തു തുടരുമെന്നും അവര്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണ ഉണ്ടാകുമെുന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്