തിരുവനന്തപുരം: വിവാദമായ
സ്ത്രീവിരുദ്ധ പ്രസ്താവനയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിശദീകരണം. തന്നെ സ്ത്രീ വിരുദ്ധനാക്കാൻ ബോധപൂർവ്വമായ നീക്കം നടന്നുവെന്ന്
മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സഹപ്രവർത്തകരും എതിരാളികളും താൻ സ്ത്രീവിരുദ്ധൻ ആണെന്ന് പറയില്ല.
മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിച്ചു. പ്രസ്താവനയിൽ തെറ്റില്ലെന്നാണ് ഇപ്പോഴത്തെയും നിലപാട്-അദ്ദേഹം പറഞ്ഞു.
'ആത്മാഭിമാനമുള്ള സ്ത്രീകൾ പീഡനം നേരിടേണ്ടി വന്നാൽ പൊരുതി മരിക്കുമെന്ന്' പറഞ്ഞത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ വാർത്തയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് മാധ്യമങ്ങളെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റം പറയുന്നത്.
'ഞാനും ഒരു മനുഷ്യനാണ് , എനിക്കും ഹൃദയമുണ്ട് , കുടുംബമുണ്ട് '. മുല്ലപ്പള്ളി രാമചന്ദ്രൻ വികാരാധീനനായി. തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ തന്റെ ശൈലിയിൽ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
കെ കെ ശൈലജ മികച്ച സുഹൃത്ത്
ആരോഗ്യമന്ത്രി കെ കെ ശൈലജ യുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി . മന്ത്രിയോട് പകയില്ല , മികച്ച സൗഹൃദം മാത്രം.എ ന്നാൽ ബിംബ വൽക്കരണം നടത്തി കോവിഡിൽ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണ് ചെയ്തത്.
സ്ത്രീ വിരുദ്ധൻ എന്ന പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എതിരാളികൾ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.