• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുല്ലപ്പള്ളിയുടെ പേരില്‍ പണപ്പിരിവ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

മുല്ലപ്പള്ളിയുടെ പേരില്‍ പണപ്പിരിവ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

mullapally ramachandran

mullapally ramachandran

  • Last Updated :
  • Share this:
    തിരുവനന്തപുരം: വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നെന്ന പരാതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു. മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

    വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടർന്ന് സഹപ്രവർത്തകരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
    കേരളത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പേരിലും നേരത്തെയും സമാനമായ തട്ടിപ്പുകൾ നടന്നിരുന്നു. ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചായിരുന്നു ഇത്തരം സംഘങ്ങൾ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നത്. എ.ഡി.ജി.പി. വിജയ് സാഖറെയുടെ പേരിലും വ്യാജഫേസ്ബുക്ക് ഐ.ഡി. നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവമുണ്ടായി.
    Published by:Aneesh Anirudhan
    First published: