HOME » NEWS » Kerala » MULLAPPALLY RAMACHANDRAN INFORMED CONGRESS HIGH COMMAND OF HIS WILLING TO RESIGNATION

മുല്ലപ്പള്ളി രാമചന്ദ്രൻ പടിയിറങ്ങുന്നു; രാജിസന്നദ്ധത കോൺഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; തീരുമാനം ഇന്ന്

കെപിസിസി പ്രസിഡന്റാകാൻ കോൺഗ്രസിൽ ചരടുവലികൾ സജീവം.

News18 Malayalam | news18-malayalam
Updated: May 27, 2021, 7:34 AM IST
മുല്ലപ്പള്ളി രാമചന്ദ്രൻ പടിയിറങ്ങുന്നു; രാജിസന്നദ്ധത കോൺഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; തീരുമാനം ഇന്ന്
മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പടിയിറങ്ങുന്നു. രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ രേഖാമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

Also Read- പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിച്ചത് 14 തവണ

അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അണിയറ നീക്കം സജീവം. കെ സുധാകരനെയും പി ടി തോമസിനെയും മുന്നില്‍നിര്‍ത്തിയാണ് നീക്കങ്ങൾ. അതേസമയം, എ ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ചരടുവലികൾ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്ന് നിന്നുതന്നെ വി ഡി സതീശന്റെ പേരുയരുകയും സുധാകരന്‍ അടക്കമുള്ളവര്‍ സതീശനെ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നത്.

Also Read- അനാവശ്യമായി പുറത്തിറങ്ങുന്നവരെ കോവിഡ് ടെസ്റ്റിനയച്ച് പൊലീസ്; മലപ്പുറത്തെ നിയന്ത്രണങ്ങൾ

എന്നാൽ, കെപിസിസി പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുതിര്‍ന്ന നേതാക്കളില്‍നിന്ന് മാറി എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും പാർട്ടിയിൽ രൂപപ്പെടുന്നുണ്ട്. യുവ നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ വി ഡി സതീശനോട് അനുഭാവം പുലര്‍ത്തുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈ വിഭാഗത്തിലുള്ള എല്ലാ എംഎല്‍എമാരും ഇത് അംഗീകരിച്ചില്ല. ഐ ഗ്രൂപ്പ് എംഎല്‍എമാരും രമേശിന്റെയും സതീശന്റെയും പേരുകളില്‍ വിഭജിക്കപ്പെട്ടു. കെപിസിസി പ്രസിഡന്റിന്റെ നിയമനത്തിലും സമാനമായ സാഹചര്യമുണ്ടകാം.

Also Read- ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിയെ കണ്ടെത്തുവാൻ ഒന്നിലധികം മത്സരങ്ങൾ നടത്തുന്നത് ഉചിതം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പി ടി തോമസ് ദീർഘകാലമായി ഗ്രൂപ്പുകളില്‍നിന്ന് അകലംപാലിച്ചാണ് നില്‍ക്കുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ നിയമനത്തിൽ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കപ്പുറം പരിഗണനയുണ്ടാകുമെന്ന് കരുതുന്നവരാണ് പി ടി തോമസിനെ പിന്തുണയ്ക്കുന്നത്. കെപിസിസിക്ക് പിന്നാലെ ഡിസിസികളിലും അഴിച്ചുപണി ഉണ്ടാകും. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ഇന്നലെ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും നിലവിൽ അധ്യക്ഷന്മാരില്ല.
Published by: Rajesh V
First published: May 27, 2021, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories