നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

  ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും മുല്ലപ്പള്ളി

  മുല്ലപ്പള്ളി രാമചന്ദ്രൻ

  മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
  നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ താൻ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നയിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രഡിഡന്റ് സ്ഥാനത്ത് തുടരാനാണ് ഹൈക്കമാൻഡ് നിർദ്ദേശം. മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

  നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. അധ്യക്ഷസ്ഥാനത്തിൽ കെ. സുധാകരൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്‍റായി താൻ തന്നെ തുടരുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തു വന്നത്.  തദ്ദേശതെരഞ്ഞെടുപ്പിലെ കൈത്തെറ്റ്

  തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംഭവിച്ച കൈത്തെറ്റ് പരാജയത്തിന് കാരണമായെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കില്ല. പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി, സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകര സീറ്റ് ആർ.എം.പി. ക്ക്‌ നൽകുന്നതിനെക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നു അദ്ദേഹം. (മുല്ലപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ചുവടെ കാണാം)

  ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം

  സോളാർ ഫയലുകളിൽ അഞ്ച് വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എന്തുകൊണ്ട് അഞ്ച് വർഷമായിട്ടും അന്വേഷിക്കാൻ പറ്റിയില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. എപ്പോഴാണ് മുഖ്യമന്ത്രിക്ക് സിബിഐയോട് സ്നേഹം വന്നത്? ടി.പി. ചന്ദ്രശേഖരൻ, ഷുഹൈബ്, പെരിയ കേസുകൾ സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്തയാളാണ് മുഖ്യമന്ത്രി. ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത് എന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

  കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. അതിനായി പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണം. 'എന്റെ ബൂത്ത്, എന്റെ അഭിമാനം' എന്ന പരിപാടിയിലൂടെ അതിന് സാധിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

  തില്ലങ്കേരി മോഡലിനെ നേരിടും

  സിപിഎമ്മും ബിജെപിയും പരസ്യ ധാരണയിലേക്ക് പോലുമെത്തിയെന്നും കെ.പി.സി.സി. അധ്യക്ഷൻ വിമര്‍ശിച്ചു. തില്ലങ്കേരി ആവർത്തിക്കാനാണ് സി.പി.എം. ശ്രമം. അതിനെ ജാഗ്രതയോടെ നേരിടണമെന്ന് മുല്ലപ്പള്ളി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. സി.പി.എം. സ്ഥാനാർഥികളുടെ പട്ടികയ്ക്ക് മാരാർജി ഭവൻ അംഗീകാരം കൊടുക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

  തില്ലങ്കേരി ആവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുവാക്കളോട് നീതി പുലർത്താൻ സർക്കാരിനായില്ലെന്നും പി എസ് സി യിൽ പുറം വാതിൽ നിയമനം നൽകി അവരെ വഞ്ചിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
  Published by:user_57
  First published:
  )}