• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിള്ളയുടെ മുന്നണി പ്രവേശനം; വി.എസ്. നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

പിള്ളയുടെ മുന്നണി പ്രവേശനം; വി.എസ്. നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ആർ. ബാലകൃഷ്ണപിള്ളയെ ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കിയതിനെക്കുറിച്ച്​ അദ്ദേഹത്തിനെതിരെ ദീർഘകാലമായി നിയമയുദ്ധം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വി.എസ്​. അച്യുതാന്ദൻ നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാലു കക്ഷികളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണി വർഗീയ കക്ഷികളുടെയും അഴിമതിക്കാരുടെയും കൂടാരമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

    വർഗീയതയേയും അഴിമതിയേയും ഒരുപോലെ പരിപാലിക്കുന്ന ഇടതുമുന്നണിക്ക് എല്ലാംകൊണ്ടും അനുയോജ്യരാണ് ഇവർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിടുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിക്ക് കളങ്കമായ ഈ നീക്കത്തിനു നേതൃത്വം കൊടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഐ.എൻ.എല്ലിനെ വർഗീയ കക്ഷിയായി കരുതിയതുകൊണ്ടാണ് ദീർഘകാലം വിളിപ്പാടകലെ നിർത്തിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് പെട്ടെന്നവർ മതേതര കക്ഷിയായി.

    കേരള കോൺഗ്രസിനെ നിരന്തരം അധിക്ഷേപിച്ച സി.പി.എമ്മിന് ജനാധിപത്യ കേരള കോൺഗ്രസിനെ എങ്ങനെ ഉൾക്കൊള്ളാനാകും? യു.ഡി.എഫ് വിട്ടുപോയ ലോക്​ താന്ത്രിക് ജനതാദളിന്​ ഇപ്പോൾ എൽ.ഡി.എഫിൽ എന്ത്​ മേന്മയാണ്​ കാണുന്നത്? ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നടിയുമ്പോൾ അവർക്ക് വീണ്ടും നിലപാട് മാറ്റേണ്ടിവരും. ബി.ജെ.പിയുമായുള്ള സഹവാസം കഴിഞ്ഞെത്തിയ സി.കെ. ജാനുവിനെ ഉൾക്കൊള്ളാൻ ഇടതുമുന്നണിക്ക് മടിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

    അവസരവാദ രാഷ്​ട്രീയത്തി​​ന്റെ ഉദാഹരണമാണ് ഇടതുമുന്നണി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എങ്ങനെയും പിടിച്ചുനിൽക്കാൻ ഇടതുപക്ഷം ചെറുകക്ഷികളെയും സംഘടനകളെയും ഓടിച്ചിട്ട്​ പിടിക്കുന്നു. വനിതാമതിലിൽ പങ്കെടുക്കുന്നവരെയും ഉടനെ ഇടതുമുന്നണിയിൽ പ്രതീക്ഷിക്കാമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

    First published: