• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ല'; കെ സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി

'ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ല'; കെ സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് പുനഃസംഘടന എന്നുപറയുന്നത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. താന്‍ ഇതുവരെ വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ വളരെ അച്ചടക്കത്തോടെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചയാളാണ് താനെന്നും അതിന് മുന്നോട്ടുള്ള യാത്രയില്‍ തടസം സൃഷ്ടിക്കാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

  മുല്ലപ്പള്ളിയും സുധീരനും തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു, തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുനേതാക്കളുടേയും നീക്കമെന്നായിരുന്നു കെ സുധാകരന്റെ പരമാര്‍ശം.

  സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് പുനഃസംഘടന എന്നുപറയുന്നത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നയാള്‍ തന്നെ മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

  G Sudhakaran CPM| ജി സുധാകരനെതിരായ പാർട്ടി നടപടി പരസ്യ ശാസന മാത്രമായി ഒതുങ്ങിയതിൽ സുധാകര വിരുദ്ധ ചേരിക്ക് നിരാശ

  ആലപ്പുഴ:  ജി സുധാകരന് (G Sudhakaran) എതിരെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ (CPM State Committee)  നടപടി പരസ്യ ശാസനയിലേക്ക് (Public Censure) ചുരുങ്ങുമ്പോള്‍ തരംതാഴ്ത്തല്‍ അടക്കമുള്ള കടുത്ത നടപടികള്‍ പ്രതീക്ഷിച്ചിരുന്ന  ജില്ലയിലെ സുധാകര വിരുദ്ധ ചേരിക്ക് (anti-Sudhakaran faction)  നിരാശ. ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തപ്പെട്ടതോടെ ആ ഒഴിവിലേക്ക് ജില്ലയില്‍ നിന്ന് പരിഗണിക്കപ്പെടേണ്ടിയിരുന്ന എച്ച് സലാം, പി പി ചിത്തരഞ്ജന്‍ എന്നിവരുടേയും സാധ്യത മങ്ങുകയാണ്. സംഘടനാ നടപടിക്ക് മുന്‍പും പിന്‍പും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും സുധാകരന്‍ ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തി എന്നതും ശ്രദ്ധേയമാണ്.

  ജി സുധാകരനെതിരെ നിയോഗിച്ച എളമരം കരിം, കെ ജെ തോമസ് കമ്മീഷന് മുന്‍പാകെ പുതുനേതൃനിര ഒന്നടങ്കം ശക്തമായ മൊഴിയാണ്  നല്‍കിയത്. അമ്പലപ്പുഴ, ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയാ കമ്മറ്റികളിലെ 90 ശതമാനം അംഗങ്ങളെ കൊണ്ടും രൂക്ഷവിമര്‍ശനം ഉന്നയിപ്പിച്ചു. തരംതാഴ്ത്തല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന പ്രചാരണം വലിയ തോതില്‍ തന്നെ ആലപ്പുഴയിലെ പുതിയ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെ സംഘടനാ നടപടി നേതൃത്വം ചര്‍ച്ച ചെയ്യാനെടുത്തതും പുതു വിഭാഗത്തിന് പ്രതീക്ഷ നല്‍കി.

  ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും പരസ്യ ശാസനയിലേക്ക് മാത്രം നടപടി ചുരുങ്ങിയത് അപ്രതീക്ഷിതമായ തിരിച്ചടിയാണ് മറുവിഭാഗത്തിന് നല്‍കുന്നത്. പിണറായി പക്ഷത്തോടൊപ്പം ഇരുപത് വര്‍ഷമായി ഉറച്ചുനില്‍ക്കുന്ന ജി സുധാകരനെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല എന്ന സൂചനയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും സംഘടനാ നടപടിക്ക് മുന്‍പുള്ള ദിവസവും നടപടിക്ക് ശേഷവും പിണറായി വിജയനുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തി എന്നതും നേതൃത്വത്തിന് സുധാകരനെ ചേര്‍ത്തുനിര്‍ത്താനുള്ള താത്പര്യത്തിന്റെ പരസ്യ സൂചനയാണ്.
  വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും സുധാകരന്റെ ജനപിന്തുണയും നേതൃപാടവവും കൂടി നേതൃത്വം പരിഗണിക്കുന്നുണ്ട്. മാത്രമല്ല ഏറ്റവും വിശ്വസ്തനായ സുധാകരനെതിരെ തന്നെ സംഘടനാ വീഴ്ചയില്‍ പരസ്യ ശാസനയിലേക്ക് നീങ്ങുമ്പോള്‍ നേതൃത്വത്തിന് എതിരെ സംസ്ഥാനത്ത് ഒട്ടാകെ ഉയരുന്ന പുത്തന്‍ നീക്കങ്ങള്‍ വച്ച് പൊറുപ്പിക്കില്ല എന്ന താക്കീതും സന്ദേശവും കൂടി നല്‍കുകയാണ് പിണറായി. അതേസമയം ജില്ലയിലെ പിണറായി പക്ഷത്തെ പ്രധാന നേതാവെന്ന നിലയില്‍, തെരഞ്ഞെടുപ്പ് കാലത്ത് പ്രതിസന്ധി ഉണ്ടായ ഘട്ടത്തില്‍ കാണിച്ച നിഷ്‌ക്രിയത്വത്തിലുള്ള അതൃപ്തി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ സുധാകരനോട് പങ്ക് വെച്ചിട്ടുമുണ്ട്. സംഘടനാ നടപടി അടക്കമുള്ള പശ്ചാത്തലം നിലനില്‍ക്കുമ്പോഴും പിണറായി പക്ഷത്തെ കരുത്തനായി തന്നെയാണ് സുധാകരന്‍ ആലപ്പുഴയിലേക്ക് മടങ്ങുന്നത്.
  Published by:Jayesh Krishnan
  First published: