• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡൽഹി ഇന്നിംഗ്സ് അവസാനിച്ചു; ഇനി മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

ഡൽഹി ഇന്നിംഗ്സ് അവസാനിച്ചു; ഇനി മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി

മുല്ലപ്പള്ളി

  • Share this:
    തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹി ഇന്നിംഗ്സ് അവസാനിച്ചെന്നും ഇനി മത്സരിക്കാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ന്യൂസ് 18നുമായി സംസാരിക്കവെയാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

    സംസ്ഥാന കോൺഗ്രസിൽ അടിമുടി പുനസംഘടന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികൾ പാർട്ടിക്ക് ഗുണം ചെയ്യില്ല. സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ വീതം വെയ്പ് അവസാനിപ്പിക്കുകയാണ്. ഇനി കോൺഗ്രസിൽ സ്ഥാനങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ബ്രൂവറിക്ക് സ്ഥലം അനുവദിച്ചില്ലെന്ന ജയരാജന്റെ വാദം തെറ്റ്; ചെന്നിത്തല

    തീരുമാനങ്ങൾ ഏകപക്ഷീയമാവില്ലെന്നും സമവായത്തിനാകും മുൻതൂക്കമെന്നും പുതിയ കെപിസിസി അധ്യക്ഷൻ നയം വ്യക്തമാക്കി. 'എന്‍റെ ബൂത്ത് എന്‍റെ അഭിമാനം' എന്നതാണ് കോൺഗ്രസിന്‍റെ പുതിയ മുദ്രാവാക്യം. എല്ലാ മുതിർന്ന നേതാക്കൾക്കും ബൂത്ത് ചുമതല നൽകും. കേരളത്തിൽ പുനസംഘടന വൈകിയതിന്‍റെ പഴി കേൾക്കേണ്ടി വന്നത് താനും എ കെ ആന്‍റണിയുമാണെന്നും അദ്ദേഹം പറഞ്ഞു.

    ശബരിമല: വ്യാജപ്രചാരണം നടത്തുന്നവരെ നോട്ടമിട്ട് കേരള പൊലീസ്

    കണ്ണൂരിൽ മുൻപ് തോറ്റതല്ല, തോൽപിച്ചതാണ്. പക്ഷേ, അത് ഇപ്പോൾ അടഞ്ഞ അധ്യായമാണ്. മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന നിലയ്ക്ക് കോൺഗ്രസിന്‍റെ പ്രവർത്തനം ദുർബലമാണ്. ഇതിന് കാരണം പാർട്ടി സംവിധാനത്തിലെ ദൗർബല്യമാണ്. ഇത് മറികടന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ 1977ലെ പോലെ സമ്പൂർണവിജയം നേടുമെന്ന ആത്മവിശ്വാസവും പുതിയ കെപിസിസി പ്രസിഡന്‍റ് പങ്കുവെച്ചു.
    First published: