• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ രണ്ടു കോടിയിലധികം വിലയുള്ള കാറില്‍'; CPM ജീര്‍ണ്ണതയെന്ന് മുല്ലപ്പള്ളി

'സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ രണ്ടു കോടിയിലധികം വിലയുള്ള കാറില്‍'; CPM ജീര്‍ണ്ണതയെന്ന് മുല്ലപ്പള്ളി

ലാളിത്യവും എളിമയുമാണ് കമ്മ്യൂണിറ്റുകാരില്‍ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ ആഡംബര ഭ്രമവും ധൂര്‍ത്തും ഉപേക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ തയാറാകണം.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ രണ്ടു കോടിയിലധികം വിലയുള്ള കാറില്‍ മുംബൈയിലെ ഓഷ്വാര പോലീസ് സ്‌റ്റേഷനിലെത്തിയതിലൂടെ പ്രകടമാകുന്നത് മാറിയ സി.പി.എമ്മിന്റെ ജീര്‍ണ്ണതയുടെ മുഖമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നവസമ്പന്നന്‍മാരും സഹസ്ര കോടീശ്വരന്‍മാരുമായാണ് നേതാക്കളുടെയും മക്കളുടെയും ബന്ധം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വെടിഞ്ഞ് ആഡംബര ജീവിതം കെട്ടിപ്പെടുക്കാനുള്ള കഠിനശ്രമത്തിലാണ് സി.പി.എം നേതാക്കളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    നവസമ്പന്നര്‍മാരുമായിട്ടുള്ള ബന്ധവും പാര്‍ട്ടി സെക്രട്ടറിയുടെ കൂപ്പര്‍ കാറിലെ സഞ്ചാരവും കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ജനം ചര്‍ച്ചചെയ്തതാണ്. പരിപ്പുവടയും കട്ടന്‍ ചായയും മാത്രം പോരെന്ന് ഇ.പി.ജയരാജന്‍ മുമ്പ് പറഞ്ഞതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നത് സി.പി.എം നേതാക്കളുടെ മക്കളാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. വ്യവസായ മന്ത്രിയുടെ മകന്‍ ഡയറക്ടറായ കമ്പനി നിയമങ്ങള്‍ കാറ്റില്‍ പറത്തി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Also Read ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നാളെ തന്നെ നല്‍കണം

    സി.പി.എം നേതാക്കളുടെ ആര്‍ഭാട ജീവിതം സര്‍ക്കാരിലും പ്രതിഫലിക്കുന്നു. ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിലും വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നതിലും മന്ത്രിമാര്‍ മത്സരിക്കുന്നു. സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് മോടി പിടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഉപദേശകരുടെ ബാഹുല്യമാണ്. ലാളിത്യവും എളിമയുമാണ് കമ്മ്യൂണിറ്റുകാരില്‍ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ ആഡംബര ഭ്രമവും ധൂര്‍ത്തും ഉപേക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

    Also Read എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദനം: പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

    First published: