ന്യൂഡൽഹി: കെപിസിസി പുനഃസംഘടനാ വിഷയത്തിൽ നിലപാട് കടുപ്പിച്ച് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജംബോ പട്ടിക ചുരുക്കിയില്ലെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാൻ ഇല്ലെന്ന് മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു. പാർട്ടി അധ്യക്ഷൻ നിലപാട് കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഡൽഹിയിൽ ഇന്ന് വീണ്ടും ചർച്ച നടക്കുകയാണ്.
കെപിസിസി ഭാരവാഹിപ്പട്ടിക വൈകിട്ടോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 14 വീതം പേരുകളാണ് ഇരുഗ്രൂപ്പുകളും നൽകിയിരിക്കുന്നത്. ഇതിനൊപ്പം സെക്രട്ടറിമാർ, വര്‍ക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിങ്ങനെ നൂറോളം അംഗങ്ങൾ പട്ടികയിൽ ഉള്‍പ്പെടും
എന്നാൽ പട്ടിക ചുരുക്കണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.