• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശ്രീരാമകൃഷ്ണൻ സ്പീക്കര്‍ പദവിക്ക് യോഗ്യനല്ല; എത്രയും വേഗം രാജിവയ്ക്കണം': മുല്ലപ്പള്ളി

'ശ്രീരാമകൃഷ്ണൻ സ്പീക്കര്‍ പദവിക്ക് യോഗ്യനല്ല; എത്രയും വേഗം രാജിവയ്ക്കണം': മുല്ലപ്പള്ളി

കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. മന്ത്രി ജലീല്‍ തലയില്‍ മുണ്ടിട്ട് കേന്ദ്ര ആന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായത് കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
തിരുവനന്തപുരം: ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നും എത്രയും വേഗം രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. മന്ത്രി ജലീല്‍ തലയില്‍ മുണ്ടിട്ട് കേന്ദ്ര ആന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായത് കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കേരള ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം ഉയരുന്നത്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും സിപിഎമ്മിലെ പല ഉന്നതര്‍ക്കും പങ്കുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയും വരെ മൂടിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയത്.ഡോളര്‍ക്കടത്തുമായി മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന മൊഴി നല്‍കിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടക്കുന്നില്ല.

Also Read ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്.തട്ടിപ്പുക്കാരുടേയും അഴിമതിക്കാരുടേയും ഒരു വലിയ കൊള്ളസംഘമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്.ഇക്കാര്യം താന്‍ തുടരെത്തുടരെ പറഞ്ഞതാണ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ കുറ്റക്കാരാനാണെന്ന് ലോകായുക്ത വിധി വന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.

എല്ലാക്കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി. ജനങ്ങളോട് ഒരു പ്രതിബദ്ധതയും സിപിഎമ്മിനില്ല. ധാര്‍മികമുല്യങ്ങള്‍ സിപിഎമ്മില്‍ നിന്നും അകന്നുപോയി എന്നതിന് തെളിവാണ് സ്പീക്കര്‍ക്കും മന്ത്രി ജലീലിനും നല്‍കുന്ന സംരക്ഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also Read 'സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന കേസുകളിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും'

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി വെള്ളിയാഴ്ചയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.  വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് ശ്രീരാമകൃഷ്ണൻ മറുപടി നല്‍കിയിരുന്നു.

കസ്റ്റംസ് സംഘം സ്പീക്കറെ നാലു മണിക്കൂറോളം ചോദ്യം ചെയ്തെന്നാണ് വിവരം. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്ന വിവരമാണ് കസ്റ്റംസ് അധികൃതർ നൽകുന്നത്.
 Also Read 'സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്കു വിളിപ്പിച്ചു' ശ്രീരാമകൃഷ്ണനെതിരെ സ്വപ്നയുടെ ഗുരുതര മൊഴി പുറത്ത്

ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടു തവണ കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.


നേരത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന നൽകിയ മൊഴി പുറത്തു വന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ചാക്കയിലെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.
Published by:Aneesh Anirudhan
First published: