• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോഴിക്കോട് DCC അധ്യക്ഷ സ്ഥാനത്തിനായി ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം; താക്കീത് നൽകി മുല്ലപ്പള്ളി

വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിക്കണം എന്നാണ് നിലപാട്

news18india
Updated: March 23, 2019, 8:19 AM IST
കോഴിക്കോട് DCC അധ്യക്ഷ സ്ഥാനത്തിനായി ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം; താക്കീത് നൽകി മുല്ലപ്പള്ളി
news18.com
news18india
Updated: March 23, 2019, 8:19 AM IST
കോഴിക്കോട്: വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിക്കണം എന്നാണ് നിലപാട്. ഇതിനായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വിഭാഗം രഹസ്യ യോഗം ചേര്‍ന്ന സംഭവത്തില്‍ ഇടപെടാനൊരുങ്ങി കെപിസിസി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഐ ഗ്രൂപ്പിന്റെ യോഗം.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു യോഗം. പരമ്പരാഗത സീറ്റായ വയനാട് എ വിഭാഗത്തിന് നല്‍കിയതിന് പകരമായി ഡിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ക്കുറഞ്ഞൊരു വിട്ടുവീഴ്ച്ച വേണ്ടെന്നാണ് ഗ്രൂപ്പിന്റെ നിലപാട്.

Also read: ബിജെപിയുടെ രണ്ടാം പട്ടികയിലും പത്തനംതിട്ടയില്ല; സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍

വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ച് വിലപേശലിനുള്ള നീക്കം ഐ വിഭാഗം തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ കേരളത്തില്‍ എ വിഭാഗത്തിന് കോഴിക്കോട് ഡിസിസി മാത്രമാണുള്ളത്. അതുവിട്ടു നല്‍കാന്‍ അവര്‍ തയ്യാറല്ല. കോഴിക്കോട് ഡിസിസി കിട്ടിയില്ലെങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് രഹസ്യയോഗം തീരുമാനിച്ചിരുന്നു.

രഹസ്യ യോഗത്തിനെ കുറിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്വേഷണം നടത്തുക. ഇതിനോടനുബന്ധിച്ച്‌ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. ഗ്രൂപ്പ് യോഗത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. ആവശ്യമറിയിച്ച് കെപിസിസി പ്രസിഡന്റിനും രാഹുല്‍ ഗാന്ധിക്കും കത്ത് കൊടുത്തതിന് പിന്നാലെ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാക്കാനാണ് ഐ വിഭാഗത്തിന്റെ തീരുമാനം.
First published: March 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...