• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar | മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി ; രമേശ് ചെന്നിത്തല

Mullaperiyar | മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി ; രമേശ് ചെന്നിത്തല

നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാട്കളും തമിഴ്‌നാടിനു സഹായകരമായിരുന്നു. സമിതിക്ക് മുന്നിലും സര്‍ക്കാര്‍ ഒത്ത് കളിച്ചുവെന്നു വ്യക്തമാകുന്നതാണു മരംമുറിക്ക് നല്‍കിയ അനുമതി

  • Share this:
തിരുവനന്തപുരം:മുല്ലപ്പെരിയാറില്‍ (mullaperiyar )  മരം മുറിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh chennithala). വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുന്നു. ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനു രക്ഷപ്പെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ച് കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സര്‍ക്കാരിന്റെ അറിവോട് തന്നെയാണു മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാട്കളും തമിഴ്‌നാടിനു സഹായകരമായിരുന്നു. സമിതിക്ക് മുന്നിലും സര്‍ക്കാര്‍ ഒത്ത് കളിച്ചുവെന്നു വ്യക്തമാകുന്നതാണു മരംമുറിക്ക് നല്‍കിയ അനുമതി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഗുരുതര വീഴ്ചകളാണു അടിക്കടി ഉണ്ടാകുന്നത്. ഇത് സര്‍ക്കാര്‍ ബോധപുര്‍വ്വം ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം  മുല്ലപ്പെരിയാറിൽ  ബേബി ഡാം  ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ (Tree Felling) തമിഴ്നാടിന്അനുമതി നല്‍കിയ വിവാദ ഉത്തരവ്  മരവിപ്പിച്ചു. ഉത്തരവ് ഇറക്കിയതിൽ വീഴ്ച പറ്റിയെന്നും അസാധാരണ നടപടിയാണ് ഉണ്ടായതെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ  പറഞ്ഞു.

''സംഭവത്തിൽ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഗുരുതരമായ വീഴ്ച വരുത്തി. അസാധാരണമായ നടപടിയാണ് ഉണ്ടായത്. കൂടുതൽ അന്വേഷണവും നടപടിയും നിർബന്ധമായും ഉണ്ടാകും. ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തെ തുടർന്നാണ് മരം മുറിക്കാൻ അനുമതി നൽകിയത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മരം മുറിച്ചു തുടങ്ങിയതായി റിപ്പോർട്ട് കിട്ടിയിട്ടില്ല. മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായി തമിഴ്നാടിനെ അറിയിക്കേണ്ട കാര്യമില്ല. അത് കേരളത്തിൻറെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചാൽ മതി. സംഭവത്തിൽ വീഴ്ചവരുത്തിയ എല്ലാവർക്കും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും''- എ കെ ശശീന്ദ്രൻ പറഞ്ഞു.

Also Read- Mullaperiyar| മരംമുറി വിവാദത്തിൽ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് NCP

മരം മുറിക്കാന്‍ ഉത്തരവ് നൽകിയത് തന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകള്‍ അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മ​രം മു​റി വിവാദത്തിൽ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഘടക കക്ഷിയായ എന്‍സിപി രംഗത്ത് വന്നിരുന്നു. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു.

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണ് ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലുവ ഗസ്റ്റ്ഹൗസില്‍ പി സി ചാക്കോയുമായി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി.

Also Read- Mullapperiyar | ബേബി ഡാമിന് താഴെയുള്ള മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി; വനം മന്ത്രി അറിഞ്ഞില്ല; വിശദീകരണം തേടി

വകുപ്പ് മന്ത്രിയായ താൻ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ പ്രതികരിച്ചിരുന്നു. മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പി സി ചാക്കോ പ്രതികരിച്ചത്. നയപരമായ തീരുമാനമെടുക്കേണ്ട കാര്യത്തില്‍ വകുപ്പ് മന്ത്രി പോലും അറിയാതെ തീരുമാനം എടുത്തത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണനയിലിരിക്കുമ്പോഴാണ് മരംമുറി വിവാദം.

അതേസമയം മരംമുറിക്കല്‍ ഉള്‍പ്പെടെയുള്ള ഒരു നടപടിയും തമിഴ്‌നാട് ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. അനുമതി കിട്ടിയെന്ന് തമിഴ്‌നാട് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളം അനുമതി നല്‍കി എന്ന കാര്യവും ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു.
Published by:Jayashankar Av
First published: