നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രണ്ട് ഫോണുകളും സ്വിച്ച് ഓഫ്: ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്

    രണ്ട് ഫോണുകളും സ്വിച്ച് ഓഫ്: ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്

    ബിനോയിയെ കണ്ടെത്താൻ കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്

    ബിനോയ് കോടിയേരി

    ബിനോയ് കോടിയേരി

    • Last Updated :
    • Share this:
      കണ്ണൂർ: ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ബിനോയിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ കണ്ടെത്താൻ സഹായിക്കണം എന്ന് കേരള പൊലീസിനോട് മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ഇന്ന് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി നൽകും.

      Also read- ആദ്യം തട്ടിപ്പു കേസ്, ഇപ്പോൾ ലൈംഗികാരോപണം; ബിനോയ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത് ഇതാദ്യമല്ല

      വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചു എന്ന പരാതിയുമായി ദുബായിലെ ഒരു ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ്  രംഗത്തെത്തിയത്. ഈ ബന്ധത്തിൽ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ആരോപണങ്ങൾ തള്ളിയ ബിനോയ് തന്നെ ബ്ലാക്മെയിലിംഗ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്. സിപിഎമ്മിനോ കോടിയേരി ബാലകൃഷ്ണനോ ബിനോയ് വിവാദത്തിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുമ്പോഴും പാർട്ടിക്കുള്ളിലും വിഷയത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

      First published:
      )}