മുംബൈ: യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് ബാലകൃഷ്ണനെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസിന്റെ നിർദേശ പ്രകാരം ഇമിഗ്രേഷൻ വിഭാഗമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബിനോയ് ബാലകൃഷ്ണനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഓഷിവാര പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യംവിട്ട് പോകാതിരിക്കാനാണ് ഈ നടപടി.
also read: ശബരിമല: വനിതാ മതിലിനു ശേഷം രണ്ടു യുവതികൾ കയറിയത് തിരിച്ചടിയായി; CPM റിപ്പോർട്ട്
മുംബൈ സ്വദേശിയായ 33കാരിയുടെ പരാതിയിൽ ലൈംഗിക പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തിലെത്തിയ മുംബൈ പൊലീസ് അഞ്ച് ദിവസം ബിനോയിക്കായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം ബിനോയ് കോടിയേരിക്ക് എതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. നാളെ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധി വന്നശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allegation against binoy kodiyeri, Binoy kodiyeri, Mumbai police, പീഡന പരാതി, ബിനോയ് കോടിയേരി, മുംബൈ പൊലീസ്