ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്റെ നീക്കം.

news18
Updated: June 22, 2019, 7:00 AM IST
ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും
ബിനോയി കോടിയേരി
  • News18
  • Last Updated: June 22, 2019, 7:00 AM IST
  • Share this:
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കായി അന്വേഷണം ഊർജിതം. നാല് ദിവസമായിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുംബൈ ഓഷിവാര പൊലീസ് ഇന്ന് ലുക്കൗട്ടൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

also read: 'ആരുടെയൊക്കയോ പുണ്യം കൊണ്ട് ഒന്നും പറ്റിയില്ല', നന്ദി പറഞ്ഞ് ടൊവിനോ

ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്റെ നീക്കം. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേരളത്തിലെത്തിയ ഓഷിവാര പൊലീസ് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും അന്വേഷണം നടത്തും.

കേരളത്തിലെത്തിയ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ നടപടിയുണ്ടാകും. ബിനോയ് എവിടെയെന്ന് അറിയില്ലെന്നാണ് കേരള പൊലീസ് മുംബൈ പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുംബൈ ഹൈക്കോടതിയിൽ ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ചയാണ് വിധി പറയുന്നത്.
First published: June 22, 2019, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading