നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗ് പതാക രാഹുലിന്റെ വിജയത്തെയോ ഭൂരിപക്ഷത്തെയോ ബാധിക്കില്ലെന്ന് മുനവറലി ശിഹാബ് തങ്ങൾ‌

  ലീഗ് പതാക രാഹുലിന്റെ വിജയത്തെയോ ഭൂരിപക്ഷത്തെയോ ബാധിക്കില്ലെന്ന് മുനവറലി ശിഹാബ് തങ്ങൾ‌

  'ലീഗ് പതാക പാകിസ്ഥാന്റെ പതാകയാണെന്നു വിശേഷിപ്പിക്കുന്ന പ്രചാരണങ്ങൾ കൺഫ്യൂഷനുണ്ടാക്കാനാണ്'

  മുനവറലി ശിഹാബ് തങ്ങൾ‌

  മുനവറലി ശിഹാബ് തങ്ങൾ‌

  • News18
  • Last Updated :
  • Share this:
   മലപ്പുറം: രാഹുലിന്റെ പ്രചാരണ വേദികളിൽ ഉപയോഗിക്കുന്ന മുസ്ലീംലീഗിന്റെ കൊടിക്കെതിരായ പ്രചാരണം തള്ളി യൂത്ത് ലീഗ്. ലീഗിന്റെ കൊടി രാഹുല്‍ ഗാന്ധിയുടെ വിജയത്തെയോ ഭൂരിപക്ഷത്തെയോ ഒരുതരത്തിലും ബാധിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു‌. 'ലീഗിന്റെ പതാക രാഹുല്‍ഗാന്ധിയുടെ വിജയത്തോയോ ഭൂരിപക്ഷത്തോയോ ഒരു തരത്തിലും ബാധിക്കില്ല. ലീഗ് പതാക പാകിസ്ഥാന്റെ പതാകയാണെന്നു വിശേഷിപ്പിക്കുന്ന പ്രചാരണങ്ങൾ കൺഫ്യൂഷനുണ്ടാക്കാനാണ്. ഇതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം ജനങ്ങൾക്കറിയാം. പച്ചക്കൊടി ഉയർത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. പാകിസ്ഥാന്റെ പേര് പറഞ്ഞ് ധ്രുവീകരണം നടത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമം നടക്കില്ല' - അദ്ദേഹം പറഞ്ഞു.

   ഫാസിസത്തിനെതിരായ പോരാട്ടം ആത്മാര്‍ത്ഥയോടെയാണെങ്കില്‍ ഇടതുപക്ഷം വയനാട്ടില്‍ സ്ഥാനാർഥിയെ പിന്‍വലിപ്പിക്കണമെന്നും മലപ്പുറവും പൊന്നാനിയിലും മികച്ച വിജയം ഉറപ്പാണെന്നും വടകരയില്‍ കെ മുരളീധരന്‍ തന്നെ വിജയിക്കുമെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കണ്‍വീനറുടെ അധിക്ഷേപം പ്രസംഗത്തിനിടെ അറിയാതെ സംഭവിച്ചുപോയതാണെന്ന് കരുതുന്നില്ലെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

   First published:
   )}