നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആത്മഹത്യയില്‍ നിന്നും ബിന്ദുവിനെ രക്ഷിച്ചത് മുനവ്വറലി തങ്ങളുടെ എഫ്ബി പോസ്റ്റ്; നന്ദി അറിയിച്ച് കുടുംബം പാണക്കാട്ട്

    ആത്മഹത്യയില്‍ നിന്നും ബിന്ദുവിനെ രക്ഷിച്ചത് മുനവ്വറലി തങ്ങളുടെ എഫ്ബി പോസ്റ്റ്; നന്ദി അറിയിച്ച് കുടുംബം പാണക്കാട്ട്

    കുറിപ്പ് വന്ന് മിനിറ്റുകള്‍ക്കകം തന്നെ ബിന്ദുവിന്റെ മകള്‍ വിഷ്ണുപ്രിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം പ്രവഹിച്ചുതുടങ്ങി. അന്നു വൈകുന്നേരമായപ്പോഴേക്കും അക്കൗണ്ടിലെത്തിയത് അഞ്ചരലക്ഷം രൂപ!

    ബിന്ദുവും കുടുംബവും മുനവ്വറലി തങ്ങളെ കണ്ട് നന്ദി പറയാൻ പാണക്കാട് എത്തിയപ്പോൾ

    ബിന്ദുവും കുടുംബവും മുനവ്വറലി തങ്ങളെ കണ്ട് നന്ദി പറയാൻ പാണക്കാട് എത്തിയപ്പോൾ

    • Share this:
    കോഴിക്കോട്: ആത്മഹത്യയില്‍നിന്ന് തന്നെയും കുടുംബത്തെയും രക്ഷിച്ച തങ്ങളോട് നേരില്‍കണ്ട് സന്തോഷം പങ്കിടാന്‍ കോട്ടയം പാലായില്‍ നിന്നും ബിന്ദുവും കുടുംബവും പാണക്കാട്ടെത്തി. മുനവ്വറലി തങ്ങളെയും പാണക്കാട് കുടുംബത്തിലെ അംഗങ്ങളെയും കണ്ട് ജീവന്റെ വിലയുള്ള ഈ നന്മയ്ക്ക് അവര്‍ ഏറെ നന്ദി പറഞ്ഞു. ബിന്ദുവിന്റെ കൂടെ മക്കളും രോഗിയായ ഭര്‍ത്താവുമുണ്ടായിരുന്നു. പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിന്റെ മുഴുവന്‍ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഏറ്റുവാങ്ങിയാണ് അവര്‍ നാട്ടിലേക്കു തിരികെ മടങ്ങിയത്.

    മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ബിന്ദുവും കുടുംബവും മുനവ്വറലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിലെത്തി സന്ദര്‍ശിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ''പാലായിലെ ബിന്ദുവും കുടുംബവും നന്ദി പറയാന്‍ പാണക്കാട്ടെത്തി. മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വീടിന്റെ ജപ്തി ഒഴിവായ സന്തോഷം പറയാനാണ് ബിന്ദുവും കുടുംബവും പാണക്കാട്ടെത്തിയത്.'' - ഫേസ്ബുക്ക് കുറിപ്പില്‍ ഫിറോസ് കുറിച്ചു.

    പാലാ പൈക സ്വദേശിയാണ് ബിന്ദു. ഹൃദ്രോഗിയും കിഡ്നി രോഗിയുമായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനു വേണ്ടിയിരുന്നത് ലക്ഷങ്ങളായിരുന്നു. നിത്യജീവിതത്തിനായി ചെറിയൊരു ചായക്കട നടത്തിയ കുടുംബത്തിനുമുന്‍പില്‍ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ചായക്കടയില്‍നിന്ന് ഒരു ദിവസം 600 രൂപയൊക്കെ കിട്ടിയാലായി എന്ന സ്ഥിതിയായിരുന്നു. അത് കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കു തന്നെ തികയില്ല. കോവിഡ് കൂടി വന്നതോടെ ഉള്ള കച്ചവടവും മുടങ്ങി പട്ടിണിയായി.

    ഒടുവില്‍ ആകെ സ്വന്തമായുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമിയും വീടും ഈടുവെച്ച് ബിന്ദു ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തു ഭര്‍ത്താവിന്റെ ചികിത്സ തുടങ്ങി. എന്നാല്‍, വായ്പ കൃത്യമായി തിരിച്ചടക്കാനായില്ല. ബാങ്കില്‍നിന്ന് ജപ്തി ഭീഷണിയായി. ഇതോടെ പെരുവഴിയിലായ ബിന്ദുവിനു മുന്‍പില്‍ ആത്മഹത്യ മാത്രമായിരുന്നു ഏക മാര്‍ഗമായി ഉണ്ടായിരുന്നത്. അവസാനശ്രമമെന്ന നിലയ്ക്ക് ബിന്ദു ഒരു സഹായാഭ്യര്‍ത്ഥന നടത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കൂടെ ഇങ്ങനെയൊരു അഭ്യര്‍ത്ഥനയും കുറിപ്പില്‍ ചേര്‍ത്തു: ''പാണക്കാട് മുനവ്വറലി തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരോടെങ്കിലുമൊന്ന് ഞങ്ങളുടെ കാര്യം പറയുമോ?''

    പിന്നീട് മുനവ്വറലി തങ്ങളുടെ വാട്സ്ആപ്പിലേക്കും മെസഞ്ചറിലേക്കും ബിന്ദുവിന്റെ കുറിപ്പ് സന്ദേശ പ്രവാഹമായി എത്തി. കോഴിക്കോട്ട് യൂത്ത് ലീഗ് ആസ്ഥാനത്തിന്റെ ഉദ്ഘാടനതിരക്കുകളിലായിരുന്ന തങ്ങളുടെ ശ്രദ്ധയില്‍ ഇവ വരുന്നത് രാത്രി ഏറെ വൈകിയും. ഒട്ടും വൈകിക്കാതെ അര്‍ധരാത്രി തന്നെ തങ്ങള്‍ ഈ കുടുംബത്തിന്റെ ദൈന്യാവസ്ഥ വിവരിച്ച് ഒരു കുറിപ്പുമിട്ടു. കുറിപ്പ് വന്ന് മിനിറ്റുകള്‍ക്കകം തന്നെ ബിന്ദുവിന്റെ മകള്‍ വിഷ്ണുപ്രിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം പ്രവഹിച്ചുതുടങ്ങി. അന്നു വൈകുന്നേരമായപ്പോഴേക്കും അക്കൗണ്ടിലെത്തിയത് അഞ്ചരലക്ഷം രൂപ!

    ഒരൊറ്റ ദിവസം കൊണ്ടാണ് ആ കുടുംബം ആത്മഹത്യയുടെ വക്കില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സഹായത്തിന് നന്ദി അറിയിച്ച് അന്നു തന്നെ ബിന്ദു തങ്ങളെ വിളിച്ചിരുന്നു. തങ്ങള്‍ സൗകര്യം പോലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ ക്ഷണംകൂടി സ്വീകരിച്ചാണ് ഇപ്പോള്‍ കുടുംബം പാണക്കാട്ടെത്തിയത്.
    Published by:Rajesh V
    First published:
    )}