നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Delhi Riots| ഡല്‍ഹി കലാപം: സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി മുനവ്വറലി തങ്ങളും കെ.എം ഷാജിയും

  Delhi Riots| ഡല്‍ഹി കലാപം: സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി മുനവ്വറലി തങ്ങളും കെ.എം ഷാജിയും

  Delhi Riots| കലാപത്തില്‍ സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള ഡല്‍ഹി പോലീസിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ലീഗ്

  സീതാറാം യെച്ചൂരി

  സീതാറാം യെച്ചൂരി

  • Share this:
  കോഴിക്കോട്: ഡല്‍ഹി കലാപത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. കലാപത്തില്‍ സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള ഡല്‍ഹി പോലീസിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  വിഷയത്തില്‍ പ്രതിഷേധവുമായി കെ.എം ഷാജിയും രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്ലിലും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട് സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ക്കെതിരായി കേസെടുക്കാനുള്ള നീക്കമെന്ന് ഷാജി പറഞ്ഞു. ഈ ഭരണകൂട ഭീകരതയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഷാജി ഫേസബുക്കില്‍ വ്യക്തമാക്കി.

  മുനവ്വറലി തങ്ങളുടെ കുറിപ്പിന് വരുന്ന കമന്റുകളും ശ്രദ്ധേയമാണ്. ബി.ജെ.പിക്കെതിരെ പോരാട്ടത്തിന് പോയ കുഞ്ഞാലിക്കുട്ടിക്കും വയനാട് എം.പി രാഹുല്‍ ഗാന്ധിക്കുമെതിരെ ഒരു കേസുമില്ലെന്നും യഥാര്‍ത്ഥ പോരാട്ടം നടത്തിയത് ആരാണെന്ന് വ്യക്തമായെന്നുമാണ് കമന്റുകൾ. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഡല്‍ഹി കലാപ ഗൂഢാലോചനക്കുറ്റം ചാര്‍ത്തിയതറിഞ്ഞ് സ്തബ്ധനായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രതികരിച്ചിരുന്നു.
  Published by:user_49
  First published:
  )}