നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിലെ നഗരസഭകൾ: കൽപറ്റയിലും മാനന്തവാടിയിലും UDF; ബത്തേരിയിൽ LDF

  വയനാട്ടിലെ നഗരസഭകൾ: കൽപറ്റയിലും മാനന്തവാടിയിലും UDF; ബത്തേരിയിൽ LDF

  കൽപ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവററാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുജീബ്

  Municipalities in Wayanad

  Municipalities in Wayanad

  • Last Updated :
  • Share this:
   വയനാട്ടിൽ നഗരസഭകളിൽ പുതിയ നഗരസഭ ചെയർപേഴ്സൺമാരും വൈസ് ചെയർപേഴ്സൺമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. മാനന്തവാടി, കൽപ്പറ്റ നഗരസഭകളിൽ യുഡിഎഫും സുൽത്താൻ ബത്തേരിയിൽ എൽഡിഎഫ് നുമാണ് ഭരണം.

   ജില്ലാ ആസ്ഥാനം കൂടിയായ കൽപ്പറ്റ നഗരസഭയിൽ മുസ്ലീം ലീഗിലെ കെ.എം തൊടിമുജീബിനെ കൽപ്പറ്റ നഗരസഭ ചെയർമാനായി തെരെഞ്ഞെടുത്തു. 13 നെതിരെ 15 വോട്ടുകൾക്കാണ് മുജീബ് തെരെഞ്ഞെടുക്കപെട്ടത്. കൽപ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവററാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുജീബ്. കോൺഗ്രസിലെ അജിതയാണ് വൈസ് ചെയർമാൻ. ആകെ 28 ഡിവിഷനുകളുള്ള നഗരസഭയിൽ 15 സീറ്റുമായാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്.

   Also Read കോഴിക്കോട് മുനിസിപ്പാലിറ്റികളിൽ നേട്ടമുണ്ടാക്കിയത് യുഡിഎഫ്; ആറിൽ നിന്നും മൂന്നായി ചുരുങ്ങി എൽഡിഎഫ്

   മാനന്തവാടിയിൽ കോൺഗ്രസിലെ സി.കെ.രത്നവല്ലി നഗരചെയർപേഴ്സണായും ലീഗിലെ പി.വി.എസ്.മൂസ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. കുഴി നിലം വാർഡിൽ നിന്നും കോൺഗ്രസ് വിമതയായി മത്സരിച്ച ലേഖ രാജീവൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സുലോചനയ്ക്ക് വോട്ട് ചെയ്തു. രത്നവല്ലിക്ക് 19 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സുലോചനയ്ക്ക് 17 വോട്ടും ലഭിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് മുൻ ചെയർമാനായിരുന്ന വി.ആർ.പ്രവീജ് പി.പി.ഇ.കിറ്റ് ധരിച്ചാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.

   Also Read മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒമ്പതിലും UDF; നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് കരുത്തുകാട്ടി LDF

   സുൽത്താൻ ബത്തേരി നഗരസഭയുടെ ചെയർമാനായി സിപിഎമ്മിലെ ടി കെ രമേശനും വൈസ് ചെയർപേഴ്സനായി സി.പി.എമ്മിലെ തന്നെ ഏൽസി പൗലോസും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന ചെയർമാൻ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 11 നെതിരെ 22 വോട്ടുകൾ ഇരുവരും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടത്.

   നഗരസഭയിൽ 23-ാം ഡിവിഷൻ കട്ടയാടുനിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി നിഷാ സാബു വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. കോവിഡ് സ്ഥീരികരിച്ച എൽഡിഎഫിലെ സലീം മഠത്തിലും വോട്ടെടുപ്പിന് എത്തിയില്ല. ഇതോടെ 22 പേരുടെ പിന്തുണയാണ് എൽ ഡി.എഫിന് ലഭിച്ചത്. 11 പേരുടെ പിന്തുണ യുഡിഎഫിനും ലഭിച്ചത്.
   Published by:user_49
   First published:
   )}