വീടുകൾ പണിയാൻ കൈയിലുള്ള ബസ് സ്റ്റാൻഡ് പണയം വെച്ച് ഒരു നഗരസഭ

നഗരസഭാ ഭരണസമിതി കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് 75 കോടിയിലധികം മൂല്യമുള്ള ബസ് സ്റ്റാൻറ് സർവീസ് സഹകരണ ബാങ്കിൽ 20 വർഷത്തേക്ക് പണയം വക്കുന്നത്.

news18-malayalam
Updated: November 19, 2019, 12:49 PM IST
വീടുകൾ പണിയാൻ കൈയിലുള്ള ബസ് സ്റ്റാൻഡ് പണയം വെച്ച് ഒരു നഗരസഭ
News18 Malayalam
  • Share this:
മലപ്പുറം നഗര സഭ, അവരുടെ ഉടമസ്ഥതയിൽ ഉള്ള ബസ് സ്റ്റാൻഡ് ബാങ്കിൽ പണയം വെക്കുകയാണ്. ലക്ഷ്യം ആറു കോടി രൂപ. ഉദ്ദേശ്യം പി.എം.എ.വൈ.-ലൈഫ് ഭവന പദ്ധതി ഉൾപ്പെട്ട
ഭവന രഹിതർക്ക് വീടൊരുക്കുക. നഗരസഭാ ഭരണസമിതി കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് 75 കോടിയിലധികം മൂല്യമുള്ള ബസ് സ്റ്റാൻറ് മലപ്പുറം സർവീസ് സഹകരണ ബാങ്കിൽ 20 വർഷത്തേക്ക് പണയം വക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കു മുന്‍പിലുണ്ട്. ഇതിനായി 4.98 കോടി ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിലില്ലാത്തതിനാലാണ് തീരുമാനം.

Also Read- പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി

ഐക്യകണ്ഠേന ആണ് പണയം വെക്കാൻ ഉള്ള തീരുമാനം എന്ന് നഗരസഭ ചെയർപേഴ്സൺ സി എച്ച് ജമീല വ്യക്തമാക്കി. ഇതിൽ അസാധാരണമായി ഒന്നും ഇല്ലെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.‌ പദ്ധതി വിഹിതത്തില്‍ പണം കുറക്കുന്നതിനൊപ്പം മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് നവീകരിച്ചതിനുശേഷം ലഭിക്കുന്ന കടകളുടെ മുന്‍കൂര്‍ തുകയും ബാങ്ക് അടവിലേക്ക് നല്‍കുമെന്നും അവർ പറഞ്ഞു.

അതിനിടയില്‍ മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്റ് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് പണയപ്പെടുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഐഎൻഎല്‍‌ രംഗത്തെത്തി.
First published: November 19, 2019, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading