മരട്: ഫ്ലാറ്റുകൾ പൊളിക്കാൻ ആറംഗ സംഘത്തെ നിയോഗിച്ച് നഗരസഭ

ഫ്ലാറ്റ് പൊളിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധൻ  എസ് ബി സര്‍വാതെ നാളെ കൊച്ചിയിലെത്തും. 

news18-malayalam
Updated: October 9, 2019, 5:12 PM IST
മരട്: ഫ്ലാറ്റുകൾ പൊളിക്കാൻ ആറംഗ സംഘത്തെ നിയോഗിച്ച് നഗരസഭ
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിലെ പ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ നഗരസഭ ആറംഗ സമിതിയെ നിയോഗിച്ചു. നഗരസഭയിൽ ഇന്ന് ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. ഫ്ലാറ്റുകൾ  പൊളിക്കുന്ന ജോലി ഏകോപിപ്പിക്കാനാണ് ആറ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരിക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനാണ് സമതിയെ നിയോഗിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം.

ഫ്ലാറ്റുടമകളിൽ നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ പട്ടിക നഗരസഭ ഉടൻ സർക്കാരിന് കൈമാറും. നിലവിൽ 130 പേർക്ക് മാത്രമെ നഷ്ടപരിഹാരം ലഭിക്കൂവെന്നാണ് സൂചന.  പട്ടിക സുപ്രീംകോടതി നിയോഗിച്ച  ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായർ കമ്മിറ്റിക്ക്  കൈമാറും. ഇക്കാര്യത്തിൽ കമ്മിറ്റിയുടേതായിരിക്കും അന്തിമതീരുമാനം.

ഇതിനിടെ ഫ്ലാറ്റ് പൊളിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധൻ  എസ് ബി സര്‍വാതെ നാളെ കൊച്ചിയിലെത്തും.

Also Read ആരാണ് ആ 50 ഫ്‌ളാറ്റുകളുടെ ഉടമകൾ ?

First published: October 9, 2019, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading