'വെള്ളാപ്പള്ളി നടേശൻ SNDP ആജീവനാന്ത ജനറൽ സെക്രട്ടറി ആകാൻ നീക്കം': ഹർജി ഇന്ന് കോടതിയിൽ

നിയമാവലി ഭേദഗതി ചെയ്ത് ആജീവനാന്ത ജനറൽ സെക്രട്ടറി ആകാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ നീക്കത്തിനെതിരെ ഹർജി നൽകിയിരുന്നു

news18india
Updated: February 11, 2019, 8:30 AM IST
'വെള്ളാപ്പള്ളി നടേശൻ SNDP ആജീവനാന്ത ജനറൽ സെക്രട്ടറി ആകാൻ നീക്കം': ഹർജി ഇന്ന് കോടതിയിൽ
വെള്ളാപ്പള്ളി നടേശൻ
  • Share this:
കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം മുൻസിഫ് കോടതിയുടെ നോട്ടീസ്. നിയമാവലി ഭേദഗതി ചെയ്ത് യോഗത്തിന്റെ ആജീവനാന്ത ജനറൽ സെക്രട്ടറി ആകാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ നീക്കത്തിനെതിരെ നൽകിയ ഹർജിയിലാണ് നോട്ടീസ്.

എസ്എൻഡിപി യോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം ഫെബ്രുവരി പതിനഞ്ചിന് ചേർത്തല എസ്എൻ കോളജിൽ ചേരാൻ ഇരിക്കുകയാണ്. ഈ യോഗത്തില്‍ നിയമാവലി ഭേദഗതി ചെയ്ത് വെള്ളാപ്പള്ളി നടേശന് യോഗത്തിന്റെ ആജീവനാന്ത ജനറൽ സെക്രട്ടറി ആകാനാണ് നീക്കമെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. ഈ നീക്കത്തെ എതിർത്തുകൊണ്ട് വിമത വിഭാഗം നൽകിയ ഹർജിയിൽ മുൻസിഫ് കോടതി വാദം കേൾക്കും.

Also read: 'സമരാഗ്നിയിൽ അൽപം കുളിര്': വേറിട്ട സമരവുമായി എംപാനൽ ജീവനക്കാർ

നിയമാവലി അനുസരിച്ച് മൂന്ന് വർഷം മാത്രമാണ് ജനറൽ സെക്രട്ടറിയുടെ കാലാവധി. എന്നാല് 1999ൽ കാലാവധി അഞ്ച് വർഷമായി ഉയർത്തി. കമ്പനി നിയമ പ്രകാരം നിയമാവലി ഭേദഗതി ചെയ്യാൻ കമ്പനി രജിസ്ട്രാറുടെ അനുമതി തേടണം. എന്നാല്‍ നിയമാവലി ഭേദഗതിക്ക് മുൻപോ ശേഷമോ എസ്എൻഡിപി യോഗം അനുമതി തേടിയില്ല. ഇത് നിയമ വിരുദ്ധ നടപടിയാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വെള്ളാപ്പള്ളിക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ല എന്നും വാർഷിക ജനറൽ ബോഡി യോഗത്തിലെ നിയമാവലി ഭേദഗതി നീക്കാം തടയണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

കൊല്ലം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗവും ആണ് എതിർ കക്ഷികൾ. ഇരുവർക്കും നോട്ടീസ് അയച്ച കോടതി ഹർജിയിൽ ഉടൻ വാദം കേൾക്കും.
First published: February 11, 2019, 8:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading