• HOME
 • »
 • NEWS
 • »
 • kerala
 • »
 • സുരക്ഷാ പരിശോധനയിൽ വർഗീയതയെന്ന് സക്കറിയ; കൈയ്യടി നേടാനുള്ള ശ്രമമെന്ന് മന്ത്രി മുരളീധരൻ

സുരക്ഷാ പരിശോധനയിൽ വർഗീയതയെന്ന് സക്കറിയ; കൈയ്യടി നേടാനുള്ള ശ്രമമെന്ന് മന്ത്രി മുരളീധരൻ

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് സക്കറിയ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് ഫേസ്ബുക്കിൽ തന്നെയാണ് വി മുരളീധരൻ മറുപടി നൽകിയിരിക്കുന്നത്.

fb post

fb post

 • Share this:
  ന്യൂഡല്‍ഹി: ഭൂട്ടാനിലേക്കുള്ള യാത്രയ്ക്കായി ബംഗാളിലെ വിമാനത്താവളത്തിലെത്തിയ തന്നോട് വർഗീയ വിവേചനത്തോടെ സുരക്ഷാ ഉദ്യോഗസ്ഥർ പെരുമാറിയെന്ന് എഴുത്തുകാരൻ സക്കറിയയുടെ ആരോപണം. എന്നാൽ സുരക്ഷാ പരിശോധനയ്ക്ക് വർഗീയതയെന്ന വ്യാഖ്യാനം നൽകി കൈയ്യടി നേടാനാണ് സക്കറിയ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ തിരിച്ചടിച്ചു.

  കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് സക്കറിയ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് ഫേസ്ബുക്കിൽ തന്നെയാണ് വി മുരളീധരൻ മറുപടി നൽകിയിരിക്കുന്നത്. ഭൂട്ടാനിലേക്ക് പോകുന്നതിനായി സുഹൃത്തിനൊപ്പം പശ്ചിമ ബംഗാളിലെ ബാഗ് ദ്രോഗ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ് സക്കറിയ പറഞ്ഞത്.

  'ഇന്ത്യക്കാർക്ക് ഭൂട്ടാനിലെക്ക് വിസ വേണ്ട. എന്നാൽ പാസ്പോർട്ടിൽ മുദ്ര കുത്തൽ ഉണ്ട്. അതിനുള്ള വരിയിൽ നിൽക്കുമ്പോൾ ഒരു പോലീസുകാരൻ യാത്രക്കാരുടെ പാസ്പോർട്ടുകൾ വാങ്ങി പരിശോധിച്ച് തുടങ്ങി. എന്റെ പാസ്പോർട്ട് വാങ്ങി, തുറന്നു, മറിച്ച് നോക്കി. വീണ്ടും മറിച്ച് നോക്കി. എന്നെ നന്നായി ഒന്ന് നോക്കി. എന്നിട്ട് എന്നെ വരിയിൽ നിന്ന് വിളിച്ചു മാറ്റി ചോദ്യം ചെയ്തു തുടങ്ങി.

  ഞാൻ ആരാണ്, എന്ത് ചെയ്യുന്നു എന്ന് തുടങ്ങി എന്തിനാണ് ഭു ട്ടാനിൽ പോകുന്നത് എന്നിങ്ങനെ അനവധി ചുഴിഞ്ഞ ചോദ്യങ്ങൾ. ഞാൻ എന്നാലാ വും വിധം വിശദമായി മറുപടി നൽകി. സുഹൃത്തും എന്റെ സഹായത്തിനെത്തി. അവസാനം അ യാ ൾ കാര്യത്തിലെക്ക് കടന്നു. നിങൾ പല തവണ ഗൾഫ് രാജ്യങ്ങളിൽ പോയതായി കാണുന്നു. എന്തിനാണ് ഇത്രയധികം തവണ അവിടെ പോയത്? ഗൾഫ് മലയാളി സംഘടനകളുടെ ക്ഷണങ്ങളെ പറ്റി ഞാൻ വിശദീകരിച്ചു. അത് വിശ്വാസ്യ മല്ല എന്നായിരുന്നു അയാളുടെ ഉത്തരം. ഗൾഫിൽ പോകുന്നത് ഒരു കുറ്റമാണോ എന്ന് ഞാൻ ചോദിച്ചു. എങ്കിൽ കേരളത്തിലുള്ള കുറച്ചു ലക്ഷം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനി കളെയും നിങ്ങൾ പിടി കൂ ടേണ്ടി വരുമല്ലോ. അയാൾക്ക് ഉത്തരമില്ല.

  BEST PERFORMING STORIES:COVID 19| ആൾക്കൂട്ടങ്ങളും യാത്രയും ഒഴിവാക്കണമെന്ന് കളക്ടർ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദേശം [PHOTO]Flood Relief Fund Scam: 'തട്ടിപ്പ് ആര് നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കും': കടകംപള്ളി സുരേന്ദ്രൻ [VIDEO]തീയിൽ കുരുത്തതാണ് ടീച്ചറമ്മ; ആരോഗ്യ മന്ത്രി ഷൈലജക്ക് സിനിമാ ലോകത്തിന്റെ അഭിനന്ദന പ്രവാഹം
  [PHOTO]
  ഗൾഫിൽ ആർഎസ്എസ് ശാഖ കൾ നടത്തുന്നവരെ എന്ത് ചെയ്യും എന്ന് ഞാൻ ചോദിച്ചില്ല. നിങ്ങൾക്കെന്താണ് വേണ്ടത് ഞാൻ ചോദിച്ചു. അത് അയാൾ പറയുന്നില്ല. എനിക്ക് കാര്യം മനസ്സിലായി. എന്റെ ക്രിസ്ത്യൻ പേരും മലയാളി പശ്ചാത്തലവും ഗൾഫിലേക്കുള്ള യാത്രകളും കൂട്ടിവായിച്ചപ്പോൾ അയാളിൽ ഭരണകൂടം മുദ്രണം ചെയ്തി രുന്ന വർഗീയ മസ്തിഷ് കം ഉണർന്നു. മലയാളി എന്നാൽ കമ്മ്യൂണിസ്റ്റ്; കൂടാതെ ഒരു ക്രിസ്ത്യാനി. ക്രിസ്ത്യാനി പ്രശ്നക്കാര നാണ്. ഒരു പക്ഷെ ജിഹാദി യും ആയിരിക്കാം. അതാണല്ലോ ഇത്രയേറെ ഗൾഫ് യാത്രകൾ കാണിക്കുന്നത്. എന്നാല് ഞാൻ മുസ്ലിം അല്ല താനും. ഈ പരസ്പരബന്ധ മില്ലാത്ത ഘടക ങളെ കൂട്ടിച്ചേർത്ത് അടയാള പ്പെടുത്തുന്ന ഒരു നിർവചനം അയാളുടെ ഔദ്യോഗിക വർഗീയ പരിശീലനം നൽകിയിട്ടില്ല താനും'-സക്കറിയ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നു.

  ‌സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്  എന്നാൽ ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനാണ് സക്കറിയ ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. 'ദേശസുരക്ഷ മുൻനിർത്തി രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാസംവിധാനങ്ങളും പരിശോധനകളും കർക്കശമാക്കുന്നത് സ്വാഭാവികമല്ലേ? യാത്രക്കാരേയും അവരുടെ സാധനസാമഗ്രികളേയും ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുകയും, ചിലപ്പോൾ വ്യക്തികളോട് നേരിട്ട് വിവരങ്ങൾ തേടുകയും ചെയ്യുന്നത് അധികൃതരുടെ ഡ്യൂട്ടിയാണ്. ഒരു മലയാളിയായ അങ്ങ് നിരവധിതവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചതിൽ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് സംശയം തോന്നിയാൽ തെറ്റുപറയാൻ സാധിക്കില്ല.
  വിമാനത്താവളങ്ങളിൽ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓർക്കുന്നതും നന്നായിരിക്കും. ബഹുമാന്യനായ നമ്മുടെ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം മുതൽ ബോളിവുഡ് താരങ്ങൾ വരെ ഇത്തരം പരിശോധനകൾക്ക് വിധേയരായിട്ടുണ്ട്'-മുരളീധരൻ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നു.

  കേരളത്തിൽ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടർച്ചയായ ഗൾഫ് യാത്രകൾ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വർഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാർത്ഥത്തിൽ ഒരു സുരക്ഷാ പരിശോധനയ്ക്ക് വർഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാൻ ആയിരുന്നില്ലേ താങ്കളുടെ ശ്രമം- മന്ത്രി ചോദിച്ചു.

  മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
  Published by:Gowthamy GG
  First published: